Begin typing your search...

സൗദിയിലെ നിയോം, ദി ലൈൻ പദ്ധതികൾ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത നഗരങ്ങളെ കുറിച്ചുള്ളത്; സൗദി വിദേശകാര്യ സഹമന്ത്രി

  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത നഗരങ്ങളെ കുറിച്ചുള്ളതാണ് സൗദിയിലെ നിയോം, ദി ലൈൻ എന്നീ പദ്ധതികളെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത പരിവർത്തന പദ്ധതികളാണിവയെന്നും നഗരങ്ങളെയും നഗരാസൂത്രണത്തെയും ആളുകൾ കാണുന്ന രീതി അടിസ്ഥാനപരമായും വിപ്ലവകരമായും ഇത് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംശയമുള്ളവരെ നിരാശപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ നിയോംമും ദി ലൈനും യാഥാർഥ്യമാണ്. ഉയർന്ന നിലവാരത്തിലുള്ള ജീവിതം ആസ്വദിക്കാനുള്ള പരിസ്ഥി സൗഹൃദവും സുസ്ഥിരവുമായ നഗരം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഈ പദ്ധതികളെന്നും ആദിൽ അൽ ജുബൈർ വിശദീകരിച്ചു.

കാറുകൾ ഉപയോഗിക്കാതെയും വിവിധ മേഖലകളിലേക്ക് പോകാനാകും. പരിസ്ഥിതി സൗഹൃദവും പുനരുപയോഗ ഊർജത്തെ ആശ്രയിക്കുന്നതുമായ മറ്റു ഗതാഗത മാർഗങ്ങൾ ഇവിടെ ഉണ്ടാകുമെന്നും സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ വ്യക്തമാക്കി.

Ammu
Next Story
Share it