Begin typing your search...

സൗ​ദി അ​റേ​ബ്യയിൽ തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾ കുറഞ്ഞതായി കണക്കുകൾ

സൗ​ദി അ​റേ​ബ്യയിൽ തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾ കുറഞ്ഞതായി കണക്കുകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗ​ദി അ​റേ​ബ്യ​യി​ലെ തൊ​ഴി​ലി​ട​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന അ​ത്യാ​ഹി​ത​ങ്ങ​ൾ കു​റ​ഞ്ഞ​താ​യി ക​ണ​ക്ക്. 2022നെ ​അ​പേ​ക്ഷി​ച്ച്​ 2023ൽ 8.5 ​ശ​ത​മാ​ന​മാ​ണ്​ അ​പ​ക​ട​ങ്ങ​ൾ മൂ​ല​മു​ള്ള പ​രി​ക്ക്​ കു​റ​ഞ്ഞ​ത്​. സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ്​ ഓ​ർ​ഗ​നൈ​സേ​ഷ​നാ​ണ്​ തൊ​ഴി​ൽ പ​രി​ക്കു​ക​ൾ സം​ബ​ന്ധി​ച്ച ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ സു​ര​ക്ഷ​യും ആ​രോ​ഗ്യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ത്തി​യ​തി​​ന്റെ ഫ​ല​മാ​യാ​ണി​തെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

ക​ഴി​ഞ്ഞ വ​ർ​ഷം തൊ​ഴി​ലി​ട​ങ്ങ​ളി​ൽ വെ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം ഏ​ക​ദേ​ശം 27,133 ആ​ണ്. അ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പു​രു​ഷ​ന്മാ​രാ​ണ്. 26,114 പേ​ർ. രാ​ജ്യ​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ ​തൊ​ഴി​ൽ അ​പ​ക​ട​ങ്ങ​ളി​ലെ പ​രി​ക്കു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത് റി​യാ​ദ് മേ​ഖ​ല​യി​ലാ​ണ്, 7,880 പേ​ർ​ക്ക്. തൊ​ട്ടു​പി​ന്നാ​ലെ കി​ഴ​ക്ക​ൻ മേ​ഖ​ല​യാ​ണ്. 4,606 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. 3,628 പേ​രു​മാ​യി മ​ക്ക മേ​ഖ​ല മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ഏ​റ്റ​വും കു​റ​വ്​ ബി​ഷ​യി​ലാ​ണ്, ഒ​മ്പ​ത് പേ​ർ.

WEB DESK
Next Story
Share it