Begin typing your search...
സൗദിയയിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്

സൗദി ദേശീയ വിമാന കമ്പനിയായ സൗദിയയിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവ്. കഴിഞ്ഞ ആറു മാസത്തിനിടെ പതിനൊന്നര ദശലക്ഷത്തിലധികം പേർ സൗദിയിൽ യാത്ര ചെയ്തതായി കണക്ക്. മുൻ വർഷത്തെ അപേക്ഷിച്ച് എൺപത് ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി. ഇത് മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് എൺപത് ശതമാനം കൂടുതലാണ്. ഈ കാലയളവിൽ സൗദിയ എൺപതിനായിരത്തിമൂന്നുറ് സർവീസുകളാണ് സംഘടിപ്പിച്ചത്.
ഇതും മുൻ വർഷത്തെ അപേക്ഷിച്ച് 33 ശതമാനം കൂടുതലാണ്. അന്താരാഷ്ട്ര സർവീസുകളിലും വർധനവുണ്ടായി. 47 ലക്ഷം യാത്രക്കാരാണ് ഈ കാലയളവിൽ സൗദിയയിൽ അന്താരാഷ്ട്ര യാത്ര നടത്തിയത്. ഇത് മുൻ വർഷത്തെക്കാൾ 242 ശതമാനം കൂടുതലാണ്. ആഭ്യന്തര സർവീസുകളിലും 32 ശതമാനം തോതിൽ വളർച്ച രേഖപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു.
Next Story