Begin typing your search...

സൗ​ദി അ​റേ​ബ്യ​യി​ൽ മേ​ഖ​ല ആ​സ്ഥാ​നം ആരംഭിക്കാൻ 450 ബഹുരാഷ്ട്ര കമ്പനികൾക്ക് ലൈസൻസ് നൽകി

സൗ​ദി അ​റേ​ബ്യ​യി​ൽ മേ​ഖ​ല ആ​സ്ഥാ​നം ആരംഭിക്കാൻ 450 ബഹുരാഷ്ട്ര കമ്പനികൾക്ക് ലൈസൻസ് നൽകി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

450 ബ​ഹു​രാ​ഷ്​​ട്ര ക​മ്പ​നി​ക​ൾ​ക്ക്​ സൗ​ദി അ​റേ​ബ്യ​യി​ൽ മേ​ഖ​ല ആ​സ്ഥാ​നം തു​റ​ക്കു​ന്ന​തി​ന് ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച​താ​യി നി​ക്ഷേ​പ മ​ന്ത്രി എ​ൻ​ജി. ഖാ​ലി​ദ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ​ഫാ​ലി​ഹ് പ​റ​ഞ്ഞു. റി​യാ​ദി​ൽ ന​ട​ന്ന ഹ്യൂ​മ​ൻ ക​പ്പാ​സി​റ്റി ഇ​നി​ഷ്യേ​റ്റി​വ് സ​മ്മേ​ള​ന​ത്തി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ്​ മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. നി​ക്ഷേ​പ​വും മ​നു​ഷ്യ​ശേ​ഷി​യും ത​മ്മി​ൽ ശ​ക്ത​മാ​യ സ​ഹ​വ​ർ​ത്തി​ത്വ ബ​ന്ധ​മു​ണ്ടെ​ന്നും ഈ ​ച​ല​നാ​ത്മ​ക​ത രാ​ജ്യ​ത്തി​ന് പു​തി​യ​ത​ല്ലെ​ന്നും മ​​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

90 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഊ​ർ​ജ​മേ​ഖ​ല​യി​ൽ സൗ​ദി അ​റേ​ബ്യ നേ​തൃ​സ്ഥാ​ന​ത്താ​ണ്. നി​ല​വി​ലെ ദ​ശ​ക​ത്തി​ൽ ‘വി​ഷ​ൻ 2030’ന് ​മു​മ്പു​ള്ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യേ​ക്കാ​ൾ ഇ​ര​ട്ടി​യാ​ക്കാ​നാ​ണ് രാ​ജ്യം ല​ക്ഷ്യ​മി​ടു​ന്ന​ത്. സ്വ​കാ​ര്യ​മേ​ഖ​ല​യു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം തു​ട​രും. പ്രാ​ദേ​ശി​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലേ​ക്ക് മൂ​ന്ന്​ ല​ക്ഷം കോ​ടി ഡോ​ള​റി​ല​ധി​കം നി​ക്ഷേ​പം ഒ​ഴു​ക്കും. ഇ​തി​ലൂ​ടെ നി​ക്ഷേ​പ പ​ങ്കാ​ളി​ത്തം 40 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 65 ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ക്കാ​ൻ​ ല​ക്ഷ്യ​മി​ടു​ന്നു.

ആ​രോ​ഗ്യ സം​ര​ക്ഷ​ണം, ഫാ​ർ​മ​സി, ബ​യോ​ടെ​ക്‌​നോ​ള​ജി എ​ന്നി​വ​ക്ക് പു​റ​മെ ഡി​ജി​റ്റ​ൽ സ​മ്പ​ദ്‌​വ്യ​വ​സ്ഥ, ടൂ​റി​സം, ധ​ന​കാ​ര്യം തു​ട​ങ്ങി​യ പു​തി​യ സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ലാ​യി​രി​ക്കും ഇ​തി​ന്റെ വ​ലി​യൊ​രു ഭാ​ഗം. ഈ ​നി​ക്ഷേ​പ​ങ്ങ​ൾ മ​നു​ഷ്യ​മൂ​ല​ധ​ന വി​ക​സ​ന​ത്തി​ന് വ​മ്പി​ച്ച അ​വ​സ​ര​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യും. ഇ​തി​ന് വ്യ​ത്യ​സ്‌​ത​മാ​യ ശേ​ഷി​യും പു​തി​യ ലോ​ക​വീ​ക്ഷ​ണ​വും ആ​വ​ശ്യ​മാ​ണ്. തൊ​ഴി​ൽ ശ​ക്തി​യി​ൽ നി​ക്ഷേ​പം ന​ട​ത്താ​നും അ​ത് വി​ക​സി​പ്പി​ക്കാ​നും പു​തി​യ ക​ഴി​വു​ക​ൾ നേ​ടി​യെ​ടു​ക്കാ​നും നി​ക്ഷേ​പ മ​ന്ത്രാ​ല​യം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

WEB DESK
Next Story
Share it