Begin typing your search...
സ്വകാര്യ സ്ഥാപനങ്ങളിൽ കൂടുതൽ സൗദികളെ നിയമിക്കണം; നിതാഖാത്തിന്റെ രണ്ടാം ഘട്ടം പ്രാബല്യത്തിൽ
സ്വദേശികൾക്ക് സ്വകാര്യമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിൽ നടപ്പിലാക്കുന്ന നിതാഖാത്ത് പദ്ധതിയുടെ രണ്ടാം ഘട്ടം പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു.
നിലവിലെ നിതാഖാത്ത് പദ്ധതിയിൽ ആവശ്യമായ എണ്ണം മാത്രം സൗദികളെ നിയമിച്ചിരിക്കുന്ന സ്ഥാപനങ്ങൾ ഇനി മുതൽ രണ്ട് മുതൽ അഞ്ച് ശതമാനം വരെ സ്വദേശികളെ അധികമായി നിയമിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
സൗദി അറേബ്യയിലെ കമ്പനികളിലെ മൊത്തം ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സൗദിവൽക്കരണം നിർബന്ധമാക്കുന്ന പുതുക്കിയ നിതാഖാത്ത് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി തുടക്കം മുതൽ നടപ്പിലാക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും പദ്ധതി ഇതിനകം നിലവിൽ വന്നതായി സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു.
Next Story