Begin typing your search...
ഗ്രീൻ ഷിപ്പിങ് ഉച്ചകോടിയിൽ ജിദ്ദ ഇസ്ലാമിക് പോർട്ടിന് 2 പുരസ്‌ക്കാരങ്ങൾ
![ഗ്രീൻ ഷിപ്പിങ് ഉച്ചകോടിയിൽ ജിദ്ദ ഇസ്ലാമിക് പോർട്ടിന് 2 പുരസ്‌ക്കാരങ്ങൾ ഗ്രീൻ ഷിപ്പിങ് ഉച്ചകോടിയിൽ ജിദ്ദ ഇസ്ലാമിക് പോർട്ടിന് 2 പുരസ്‌ക്കാരങ്ങൾ](https://news.radiokeralam.com/h-upload/2023/02/18/372488-o2y6vnpk-maersk-logistics-park-1200x807.webp)
റോട്ടർഡാമിൽ നടന്ന ഗ്രീൻ ഷിപ്പിങ് ഉച്ചകോടിയിൽ സൗദി അറേബ്യയിലെ ജിദ്ദ ഇസ്ലാമിക് പോർട്ട് രണ്ട് പുരസ്‌കാരങ്ങൾ നേടി. 2022 ലെ മികച്ച തുറമുഖത്തിനും ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷനുമാണ് പുരസ്‌കാരങ്ങൾ. ലോകബാങ്കിന്റെ കണ്ടെയ്‌നർ പോർട്ട് എഫിഷ്യൻസി പെർഫോമൻസ് ഇൻഡക്‌സിൽ എട്ടാം സ്ഥാനത്താണ് ഈ തുറമുഖം.
ജിദ്ദ ഇസ്ലാമിക് പോർട്ട് ഓട്ടോമേറ്റ് ചെയ്യുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള നൂതന ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഉപയോഗം വളരെയേറെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
Next Story