Begin typing your search...

16 വർഷമായി മലയാളി സൗദിയിൽ ; വധശിക്ഷ ഒഴിവാകാൻ വേണ്ടത് 33 കോടി രൂപ

16 വർഷമായി മലയാളി സൗദിയിൽ ; വധശിക്ഷ ഒഴിവാകാൻ വേണ്ടത് 33 കോടി രൂപ
X
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo

മനപ്പൂർവമല്ലാത്ത നരഹത്യയുടെ പേരിൽ 16 വർഷമായി കോഴിക്കോട് സ്വദേശി സൗദി ജയിലിൽ വധശിക്ഷ കാത്തു കിടക്കുന്നു. സൗദി പൗരന്റെ മകൻ മരിച്ച കേസിൽ പത്തുവർഷം മുൻപാണ് സൗദി കോടതി കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുറഹീമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാൽ അന്തിമ വിധി വരുന്നതിനു മുൻപ് 33 കോടി രൂപ നൽകിയാൽ വധശിക്ഷ ഒഴിവാകും.33കോടി സൗദി ബാലന്റെ കുടുംബം ദിയാദനം ആവശ്യപെട്ടിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണിത്.

2006 നവംബർ 28നു 26-ാം വയസ്സിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവർ വീസയിൽ റിയാദിലെത്തിയത്. 2006 ഡിസംബർ 24 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്‌പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽശഹ്‌രിയുടെ മകൻ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. തലക്ക് താഴെ ചലനശേഷിയില്ലാത്ത അനസിന് ഭക്ഷണവും വെള്ളവും മറ്റും നൽകിയിരുന്നത് കഴുത്തിൽ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഇടക്കിടെ പ്രകോപിതനാവുന്ന സ്വഭാവമുണ്ടായിരുന്ന അനസ് ഷിഫയിലെ വീട്ടിൽനിന്ന് അസീസിയിലെ ഹൈപർ മാർക്കറ്റിലേക്ക് പോകവേ സുവൈദിയിലെ ട്രാഫിക് സിഗ്‌നലിൽ പ്രകോപനമൊന്നുമില്ലാതെ വഴക്കിടുകയായിരുന്നു.

ട്രാഫിക് സിഗ്നൽ കട്ട് ചെയ്തു പോകാൻ അനസ് ബഹളം വച്ചതിനെ തുടർന്ന് നിയമലംഘനം നടത്താൻ ആവില്ലെന്ന് ആവർത്തിച്ചു പറഞ്ഞ അബ്ദുറഹീം പിൻസീറ്റിലായിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ പിന്നോട്ട് തിരിഞ്ഞപ്പോൾ റഹീമിന്റെ മുഖത്തേക്ക് അനസ് പലതവണ തുപ്പുകയായിരുന്നു.ഇത് തടയാനായി ശ്രമിക്കവേ അബ്ദുറഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിൽ തട്ടുകയും തുടർന്ന് കുട്ടി ബോധരഹിതനാവുകയായിരുന്നു. പിന്നീട് യാത്ര തുടർന്ന റഹീം അനസിന്റെ ബഹളമൊന്നും കേൾക്കാതായപ്പോൾ പന്തികേട് തോന്നി പരിശോധിച്ചപ്പോഴാണ് ചലനമറ്റ് കിടക്കുന്നതായി ബോധ്യപ്പെട്ടത്.

സംഭവത്തെത്തുടർന്ന് ഭയപ്പെട്ട ഇയാൾ ഉടൻ ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ചുവരുത്തി. പണം തട്ടാൻ വന്ന കൊള്ളക്കാർ റഹീമിനെ കാറിൽ ബന്ദിയാക്കി അനസിനെ ആക്രമിച്ചുവെന്ന് കഥ ചമയ്ക്കുകയും നസീർ റഹീമിനെ സീറ്റിൽ കെട്ടിയിട്ടു പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പൊലീസെത്തി ചോദ്യം ചെയ്യലിന് ശേഷം റഹീമിനെയും നസീറിനെയും കസ്റ്റഡിയിലെടുക്കുകയാണ് ഉണ്ടായത്. കേസ് വഴി തിരിച്ചുവിടാൻ ശ്രമിച്ചത് ഇരുവർക്കും വിനയായി. നസീർ 10 വർഷത്തിന് ശേഷം ജാമ്യത്തിലിറങ്ങി. റഹീം വധശിക്ഷ കാത്ത് റിയാദിലെ അൽ ഹൈർ ജയിലിൽ കഴിയുന്നു. വിവിധ ഘട്ടങ്ങളിലായി മൂന്നു പ്രാവശ്യം കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. ആ വിധി ഇപ്പോഴും നിലനിൽക്കുകയാണ്.

അതേസമയം, കുട്ടിയുടെ ബന്ധുക്കൾ ദയാധനം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതിനാൽ ഈ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് റിയാദിലെ പൊതുസമൂഹം. ദയാധനം കണ്ടെത്താൻ എംബസിയുടെ നേതൃത്വത്തിൽ ശ്രമം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

Krishnendhu
Next Story
Share it