Begin typing your search...
156 പുതിയ കോവിഡ് രോഗികൾ ;119 പേർക്ക് രോഗമുക്തി
സൗദിയിൽ പുതുതായി 156 പുതിയ കോവിഡ് രോഗികളും 119 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 8,16,820 ഉം രോഗമുക്തരുടെ എണ്ണം 8,03,909 ഉം ആയി. പുതുതായി രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,357 ആയി. നിലവിൽ 3,554 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 37 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.
Next Story