Begin typing your search...

സൗ​ദി അ​റേ​ബ്യ​യി​ൽ 11549 പുതിയ വാണിജ്യ സംരംഭങ്ങൾക്ക് ലൈസൻസ് അനുവദിച്ചു

സൗ​ദി അ​റേ​ബ്യ​യി​ൽ 11549 പുതിയ വാണിജ്യ സംരംഭങ്ങൾക്ക് ലൈസൻസ് അനുവദിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ക​ഴി​ഞ്ഞ വ​ർ​ഷം സൗ​ദി അ​റേ​ബ്യ​യി​ൽ വ്യ​വ​സാ​യ രം​ഗ​ത്ത്​ പു​തി​യ ക​മ്പ​നി​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ച ലൈ​സ​ൻ​സു​ക​ളു​ടെ എ​ണ്ണം 11,549 ആ​ണെ​ന്ന്​ വ്യ​വ​സാ​യ- ധാ​തു മ​ന്ത്രാ​ല​യം. 25 വ്യ​വ​സാ​യി​ക പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലാ​ണ്​ ഇ​ത്ര​യും ലൈ​സ​ൻ​സു​ക​ൾ അ​നു​വ​ദി​ച്ച​ത്. ഈ ​ക​മ്പ​നി​ക​ളി​ലു​ടെ ആ​കെ നി​ക്ഷേ​പി​ക്ക​പ്പെ​ടു​ന്ന​ത്​ ഏ​ക​ദേ​ശം 1.541 ല​ക്ഷം കോ​ടി റി​യാ​ലാ​ണ്. വി​വി​ധ മേ​ഖ​ല​ക​ളി​ലാ​ണ്​ ലൈ​സ​ൻ​സു​ക​ൾ ന​ൽ​കി​യ​ത്.

അ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത് ഭ​ക്ഷ്യോ​ൽ​പ​ന്ന മേ​ഖ​ല​യാ​ണ്. 244 ലൈ​സ​ൻ​സു​ക​ളാ​ണ്​ ന​ൽ​കി​യ​ത്. തൊ​ട്ട​ടു​ത്ത്​ 176 ലൈ​സ​ൻ​സു​ക​ളു​മാ​യി നോ​ൺ-​മെ​റ്റാ​ലി​ക് മി​ന​റ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യാ​ണ്. മു​ന്നാം സ്ഥാ​ന​ത്ത്​ 165 ലൈ​സ​ൻ​സു​ക​ൾ ന​ൽ​ക​പ്പെ​ട്ട ലോ​ഹ ഉ​ൽ​പാ​ദ​ന മേ​ഖ​ല​യും നാ​ലാം സ്ഥാ​ന​ത്ത്​ 123 ലൈ​സ​ൻ​സു​ക​ൾ ന​ൽ​ക​പ്പെ​ട്ട റ​ബ്ബ​ർ, പ്ലാ​സ്​​റ്റി​ക് ഉ​ൽ​പാ​ദ​ന മേ​ഖ​ല​യു​മാ​ണ്. വ്യ​വ​സാ​യി​ക മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​ക​ർ​ക്ക് നി​ര​വ​ധി സൗ​ക​ര്യ​ങ്ങ​ൾ വ്യ​വ​സാ​യ- ധാ​തു സ​മ്പ​ത്ത് സം​വി​ധാ​നം ന​ൽ​കു​ന്നു​ണ്ട്. അ​തി​ലൊ​ന്ന്​ സൗ​ദി ഇ​ൻ​ഡ​സ്ട്രി​യ​ൽ ഡെ​വ​ല​പ്‌​മെൻറ് ഫ​ണ്ട് ആ​ണ്.

1974ൽ ​സ്ഥാ​പി​ത​മാ​യ​തു​മു​ത​ൽ 150 ശ​ത​കോ​ടി റി​യാ​ലി​​ന്റെ 5,038 വാ​യ്​​പ​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ വ്യ​വ​സാ​യി​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ വൈ​വി​ധ്യ​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള ദേ​ശീ​യ വ്യ​വ​സാ​യി​ക ത​ന്ത്രം 12 ഉ​പ​മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു​വെ​ന്ന് മ​ന്ത്രാ​ല​യം സൂ​ചി​പ്പി​ച്ചു. വാ​ഹ​ന​ങ്ങ​ൾ, സൈ​നി​ക വ്യ​വ​സാ​യ​ങ്ങ​ൾ, സ​മു​ദ്ര വ്യ​വ​സാ​യ​ങ്ങ​ൾ, വ്യോ​മ​യാ​നം, പു​ന​രു​പ​യോ​ഗ ഊ​ർ​ജം, രാ​സ​വ​സ്തു​ക്ക​ൾ, ഖ​ന​ന വ്യ​വ​സാ​യ​ങ്ങ​ൾ, ഭ​ക്ഷ​ണം, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, മ​രു​ന്നു​ക​ൾ, യ​ന്ത്ര​ങ്ങ​ൾ, ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ​വ.

WEB DESK
Next Story
Share it