Begin typing your search...

ഹജ്ജിനുള്ള നടപടികൾ ലളിതമാക്കി സൗദി ; 830 സൗദി റിയാൽ മുതൽ ആരംഭിക്കുന്ന പാക്കേജുകളുമായി നുസുക്

ഹജ്ജിനുള്ള നടപടികൾ ലളിതമാക്കി സൗദി  ; 830 സൗദി റിയാൽ മുതൽ ആരംഭിക്കുന്ന  പാക്കേജുകളുമായി നുസുക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റിയാദ് : ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് 830 സൗദി റിയാൽ മുതൽ ആരംഭിക്കുന്ന ഒന്നിലധികം പാക്കേജുകൾ ഒരുക്കിയതായി സൗദി ഹജ്ജ് - ഉംറ മന്ത്രാലയം ആരംഭിച്ച 'നുസുക്' ഡിജിറ്റൽ പ്ലാറ്റ്ഫോം അധികൃതർ അറിയിച്ചു. തീർഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനും മക്കയിലും മദീനയിലും എത്തുന്നതിനുള്ള നടപടികൾ ലളിതമാക്കുന്നതിനുമാണ് പാക്കേജുകൾ ഏർപ്പെടുത്തിയത്.

വിസിറ്റ് വിസ ഫീസ്, ഇൻഷുറൻസ് ചാർജ്, അഞ്ച് രാത്രികളിൽ മക്കയിൽ തങ്ങാനുള്ള ചെലവ്, ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്നും താമസ സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രകള്‍, എന്നിവ ഉൾപ്പെട്ടതായിരിക്കും പാക്കേജ് . അതേസമയം സൗദി അറേബ്യയിലേക്കും തിരികെയുമുള്ള വിമാന യാത്ര ടിക്കറ്റുകൾ, ഭക്ഷണം, മറ്റ് വ്യക്തിഗത ചെലവുകൾ എന്നിവ ഇതിൽ ഉൾപ്പെടില്ല.

ഒക്ടോബർ 10നാണ് ഹജ്ജ് ഉംറ മന്ത്രാലയം 'നുസുക്' എന്ന പേരിൽ പരിഷ്കരിച്ച ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമം ആരംഭിച്ചത്. ഹജ്ജും ഉംറയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളും വിവരങ്ങളും പ്ലാറ്റ്ഫോമിലുണ്ട്. മക്കയ്ക്കും മദീനക്കുമിടയിൽ സർവിസ് നടത്തുന്ന ഹറമൈൻ എക്‌സ്‌പ്രസ് ട്രെയിനിന്റെ ട്രിപ്പ് സമയം അറിയാനും ടിക്കറ്റുകൾ ബുക്ക് ചെയ്യാനും സഹായകമായി അവരുടെ വെബ്‌സൈറ്റിന്റെ ലിങ്കും 'നുസുക്' പ്ലാറ്റ്ഫോമിൽ ചേർത്തിട്ടുണ്ട്.

Krishnendhu
Next Story
Share it