Begin typing your search...

സൗദിയിൽ ഓരോമണിക്കൂറിലും ശരാശരി 7 വിവാഹമോചനങ്ങൾ നടക്കുന്നുവെന്ന് റിപ്പോർട്ട്

സൗദിയിൽ ഓരോമണിക്കൂറിലും ശരാശരി 7 വിവാഹമോചനങ്ങൾ നടക്കുന്നുവെന്ന് റിപ്പോർട്ട്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റിയാദ് :സൗദി അറേബ്യയിൽ വിവാഹമോചനങ്ങളുടെ കണക്ക് പ്രതിദിനം ഉയർന്നുവരികയാണ്. പ്രതിദിനം 168 വിവാഹ മോചനങ്ങൾ നടക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ പറയുന്നത്. പ്രതിദിനം 168 കേസുകൾ എന്ന് പറയുമ്പോൾ ഓരോ മണിക്കൂറിലും ശരാശരി ഏഴ് വിവാഹമോചന കേസുകള്‍ സംഭവിക്കുകയും ചെയ്യുന്നതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്‍റെ കണക്ക് അനുസരിച്ച് 2020ലെ അവസാന കുറച്ച് മാസങ്ങളില്‍ ആകെ 57,595 വിവാഹ മോചന കേസുകളിലാണ് വിധി പറഞ്ഞിട്ടുള്ളതെന്ന് അല്‍ യോം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. 2019നെ അപേക്ഷിച്ച് 12.7 ശതമാനത്തിന്‍റെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ, പ്രത്യേകിച്ച് 2011 മുതല്‍ വിവാഹ മോചന കേസുകളില്‍ കാര്യമായ വര്‍ധനവ് ഉണ്ടായതായി സൗദി അഭിഭാഷകന്‍ ദാഖില്‍ അല്‍ ദാഖില്‍ പറഞ്ഞു. 2010ല്‍ 9,233 കേസുകളാണ് ഉണാടായിരുന്നത്. 2011ല്‍ ഇത് 34,000 ആയി. 2020 ആയപ്പോഴേക്കും 57,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ഏഴ് വിവാഹ മോചന കേസുകളാണ് ഓരോ മണിക്കൂറും സംഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലഘട്ടത്തിന് ശേഷം സൗദിയിൽ വിവാഹ മോചനകേസുകളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

Krishnendhu
Next Story
Share it