Begin typing your search...

അർബുദ ബാധിതനായിരുന്ന വിദ്യാർത്ഥി സൗദി അറേബ്യയിൽ മരിച്ചു

അർബുദ ബാധിതനായിരുന്ന വിദ്യാർത്ഥി   സൗദി അറേബ്യയിൽ മരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


റിയാദ്: സൗദി അറേബ്യയിൽ അർബുദ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർത്ഥി മരിച്ചു. കാസർകോട് തളങ്കര സ്വദേശി ഹസ്സാം ആണ് മരിച്ചത്.18 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മക്കയിലെ സാഹിർ കിംഗ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

തളങ്കര ഗവൺമെൻറ് മുസ്ലിം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഹസ്സാം. 15 വർഷത്തോളം മക്കയിൽ സ്ഥിര താമസക്കാരായിരുന്ന ഹസ്സാമിന്റെ കുടുംബം കഴിഞ്ഞ രണ്ടു വർഷം മുമ്പ് നാട്ടിലേക്ക് മടങ്ങിയതായിരുന്നു. ആറ് മാസം മുമ്പാണ് വീണ്ടും കുടുംബം സന്ദർശക വിസയിൽ മക്കയിലെത്തിയതായിരുന്നു. പിതാവ് - അബ്ദുൽ ജലീൽ, മാതാവ് - സീനത്ത്, സഹോദരങ്ങൾ - സയാൻ, മാസിൻ, ആയിഷ.

Krishnendhu
Next Story
Share it