ജി സി സി നിവാസികൾക്ക് ടൂറിസ്റ്റ് വിസ വഴി ഉംറയിലേക്കും റൗദ ഷെരീഫിലേക്കും അനുമതി, വിസ ഓൺലൈനായി ലഭിക്കും
ഉംറ നിർവഹിക്കുന്നതിനും, മദിനയിലെ പ്രവാചക പള്ളിയിലെ റൗദഷെരീഫിൽ പ്രാർത്ഥിക്കുവാനുള്ള അവസരമൊരുക്കി സൗദി അറേബ്യ. സൗദി അറേബ്യൻ ടൂറിസ്റ്റ് വിസയിൽ ഉള്ള ജിസിസി നിവാസികൾക്ക് ഇനി മുതൽ ഉംറ നിർവഹിക്കുന്നതിനും, റൗദ ഷെരീഫിൽ പ്രാർത്ഥിക്കുവാനും സാധിക്കും. കോവിഡ് മഹാമാരിയെ തുടർന്ന് നടപ്പിലാക്കിയ പല നിയന്ത്രണങ്ങളും ലഘൂകരിച്ചിട്ടുണ്ട്.
ഉംറ ചെയ്യാൻ ആഗ്രഹിക്കുന്ന ജിസിസി നിവാസികൾക്ക് വിസ ഓൺലൈൻ ആയി അപേക്ഷിക്കാമെന്ന് സൗദി വിനോദ സഞ്ചാര മന്ത്രാലയം അറിയിച്ചു. ഇ-വിസ ലഭിച്ചത്തിനു ശേഷം eatmarma അപ്ലിക്കേഷൻ വഴി ഉംറക്കും പ്രാർത്ഥനക്കുമായുള്ള സമയം ബുക്ക് ചെയ്യുവാൻ സാധിക്കും. യു എ ഇ, ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ എന്നിവടങ്ങളിൽ ഉള്ളവർക്ക് സൗദി ടൂറിസ്റ്റ് വിസ ലഭിക്കും. അതേസമയം സൗദിയിലേക്കെത്തുന്ന സഞ്ചാരികൾ കോവിഡ് വാക്‌സിനേഷൻ നിർബന്ധമായും ചെയ്തിരിക്കണം. ഇതിനെ കുറിച്ചുള്ള വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമായിരിക്കും . https://bit.ly/3wOg5PD