കാൽനടയാത്രക്കാരെയും, വാഹനങ്ങളേയും ആക്രമിച്ചതിന് സൗദിയിൽ 32 പേർ അറസ്റ്റിൽ
സൗദി അറേബ്യയിൽ രണ്ടിടങ്ങളിലായി കാൽനടയാത്രക്കാരെ ഉപദവിച്ചതിനും, വാഹനങ്ങൾ ആക്രമിച്ച് ഗതാഗതം തടസ്സപ്പെടുത്തിയതിനും 32 പേരെ സൗദി പോലീസ് അറസ്റ്റ് ചെയ്തു.വ്യാഴം വെള്ളി ദിവസങ്ങളിലാണ് അക്രമാസക്തമായ രീതിയിൽ പെരുമാറിയ ഒരു കൂട്ടം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തത്.പാർക്കിൽ കാൽനടയാത്രക്കാരെ ശല്യം ചെയ്തതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും ഔദ്യോഗിക വാഹനങ്ങളെ ആക്രമിച്ചതിനും 17 പേരെയാണ് സമീപപ്രദേശങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തത്. 14 സൗദി പൗരന്മാരും 3 പ്രവാസികളും ഉണ്ടായിരുന്നു. രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയിലെ ഹഫ്ർ അൽ-ബാറ്റിൻ പോലീസ് വ്യാഴാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കാൽനടയാത്രക്കാരെ ശല്യപ്പെടുത്തുകയും ഔദ്യോഗിക വാഹനം ആക്രമിക്കുകയും ചെയ്‌തതിന് 15 പേരെ കൂടി അസീർ മേഖലയിൽ സുരക്ഷാ സേന വെള്ളിയാഴ്ച പിടികൂടി.പ്രതികളെ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.