Begin typing your search...

സൗദിയിൽ 21 വയസ്സിൽ കുറവ് പ്രായമുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് വിലക്കി

സൗദിയിൽ 21 വയസ്സിൽ കുറവ് പ്രായമുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് വിലക്കി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗദിയിൽ 21 വയസ്സിൽ കുറവ് പ്രായമുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് വിലക്കി. കൂടാതെ പുകവലിക്കായി പ്രത്യേകമുള്ള സ്ഥലങ്ങളിലേക്കും 21 വയസ്സിൽ താഴെ പ്രായമുള്ളവരെ വിലക്കിയിട്ടുണ്ട്. നിലവിൽ 18 വയസിനു താഴെ പ്രായമുള്ളവർക്കായിരുന്നു ശൂറ നിയമപ്രകാരം വിളക് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ നിലവിൽ പ്രായപരിധി 18 ഇത് നിന്ന് 21 ലേക്ക് ഉയർത്തി.

അതേസമയം, സ്ക്കൂൾ, ബാങ്ക്, ഹോട്ടൽ പരിസരം എന്നിവയുടെ ചുറ്റുവട്ടത്ത് പുകവലിക്കാൻ പാടില്ല. ഇതിന് ശൂറ നിയമപ്രകാരം കർശനമായ വിലക്കുണ്ട് . ബന്ധപ്പെട്ട നിയമാവലി നിർണയിക്കുന്നത് പ്രകാരമുള്ള എണ്ണവും അളവും അടങ്ങിയ അച്ചടക്ക പാക്കറ്റുകളിൽ മാത്രമേ സിഗരറ്റും പുകയില ഉൽപ്പന്നങ്ങളുംവിൽക്കാൻ പാടുള്ളൂവെന്നും പുകവലി വിരുദ്ധ നിയമത്തിലെ എട്ടാം വകുപ്പ് അനുശാസിക്കുന്നുണ്ട്.

പള്ളികൾക്കും മന്ത്രാലയങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും പൊതു സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ ആരോഗ്യ സ്പോർട്സ് സാംസ്കാരിക സാമൂഹിക സ്ഥാപനങ്ങൾക്ക് ചുറ്റുമുള്ള സ്ഥലങ്ങളിലും പുകവലിക്കുന്നത് നിയമത്തിലെ ഏഴാം വകുപ്പ് വിലക്കുന്നുണ്ട്.

കമ്പനിയിലും സ്ഥാപനങ്ങളിലെയും ഫാക്ടറികളിലെയും ബാങ്കുകളിലെയും ജോലിസ്ഥലങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ, ഭക്ഷണപാനീയങ്ങൾ തയ്യാറാക്കുന്ന സ്ഥലങ്ങൾ, പെട്രോളും പെട്രോളിയം ഉൽപ്പന്നങ്ങളും തയ്യാറാക്കുകയും പാക്ക് ചെയ്യുകയും നീക്കം ചെയ്യുകയും ചെയ്യുന്ന സ്ഥലങ്ങൾ, പെട്രോൾ ബാങ്കുകൾ ഒരു ഗ്യാസ് വിതരണ കേന്ദ്രങ്ങൾ ലിസ്റ്റുകൾ ടോയ്‌ലെറ്റുകൾ വെയർഹൗസുകൾ എന്നിവിടങ്ങളിലും പുകവലിക്കുന്നത് നിയമപ്രകാരം വിലക്കുണ്ട്.

Krishnendhu
Next Story
Share it