Begin typing your search...
സൗദി അറേബ്യയുടെ രണ്ടാമത്തെ ദേശീയ വിമാനക്കമ്പനി 2024 ൽ സർവീസ് ആരംഭിക്കും

റിയാദ്∙ : റിയാദ് കേന്ദ്രമായി സൗദി അറേബ്യയുടെ രണ്ടാമത്തെ ദേശീയ വിമാനക്കമ്പനി 2024 ൽ സർവീസ് തുടങ്ങും.പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആരംഭിക്കുന്ന പുതിയ വിമാനകമ്പനി തലസ്ഥാന നഗരിയായ റിയാദ് യാത്രാ ഹബ്ബായി മറ്റിടങ്ങളിലേക്കു പ്രാദേശിക, രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കും സർവീസ് നടത്തും. ഈ പദ്ധതിക്കായി ലോകത്തിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരുടെ വലിയ നിരയെ നിയമിച്ചിട്ടുണ്ടെന്നും കമ്പനിയുടെ സിഇഒ ഒരു മാസത്തിനകം റിയാദിലെത്തുമെന്നു പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഗവർണർ യാസർ റുമയാൻ വെളിപ്പെടുത്തി.
കോടിക്കണക്കിനു ഡോളറിന്റെ പുതിയ രാജ്യാന്തര എയർലൈൻ ഇതോടെ സൗദി അറേബ്യയുടെ രണ്ടാമത്തെ ദേശീയ വിമാനക്കമ്പനിയായി മാറും. എമിറേറ്റ്സ് സമയക്രമത്തിന്റെ നാലിലൊന്ന് സമയത്തിനുള്ളിൽ കാര്യങ്ങൾ ചെയ്യാനാണു പുതിയ വിമാനക്കമ്പനി ലക്ഷ്യമിടുന്നത്.
Next Story