Begin typing your search...

മൂന്ന് ലക്ഷം റിയാലിന്റെ കനിവ്, മലയാളിക്ക് ജന്മനാട്ടിലേക്ക് മടക്കം

മൂന്ന് ലക്ഷം റിയാലിന്റെ കനിവ്, മലയാളിക്ക് ജന്മനാട്ടിലേക്ക് മടക്കം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


റിയാദ് : ഒന്നരവർഷം ആശുപത്രിയിൽ കിടന്നതിന്റെ മൂന്ന് ലക്ഷം റിയാൽ ബിൽ തുക ഒഴിവാക്കിയതിനെത്തുടർന്ന് സൗദിയിൽ നിന്നും മലയാളിക്ക് സ്വന്തം നാട്ടിലേക്ക് മടക്കം.പക്ഷാഘാതം ബാധിച്ച് ഒന്നര വർഷം സൗദിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഉത്തർപ്രദേശ് സ്വദേശിയെ മലയാളി സാമൂഹിക പ്രവർത്തകർ ഇടപെട്ട് നാട്ടിലെത്തിക്കുകയായിരുന്നു.

ഏഴു വർഷം മുമ്പാണ് ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഹഫീസ് ടൈലർ ജോലിക്കായി സൗദി വടക്കൻ പ്രവിശ്യയായ ഹാഇലിലെത്തിയത്. ഒന്നര വർഷം മുമ്പ് പക്ഷാഘാതം വന്ന് റിയാദ് ശുമൈസിയിലും റുവൈദയിലുമുള്ള ഗവൺമെൻറ് ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ഇഖാമയും ഇൻഷുറൻസ് കാലാവധിയും തീർന്നിരുന്നു.

ഇന്ത്യക്കാരായ മൂന്നു പേർ ആശുപത്രിയിലുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റിയാദ് കെ.എം.സി.സി വെൽഫെയർ പ്രവർത്തകർ റുവൈദയിലെ സാമൂഹിക പ്രവർത്തകരുമായി ബന്ധപ്പെട്ട് രോഗിയുടെ വിവരന്വേഷണം നടത്തി, രോഗിയുടെ വിവരങ്ങളറിഞ്ഞു. സ്‌പോൺസറുമായി ബന്ധപ്പെട്ടെങ്കിലും ഹാഫിസ് ഒളിച്ചോടി എന്നായിരുന്നു മറുപടി.

വിസയും ടിക്കറ്റുമായി അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുപോകാൻ ആശുപത്രിയിലെത്തിയെങ്കിലും മൂന്നു ലക്ഷം റിയാലിന്റെ ബില്ലിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമായിരുന്നു.എന്നാൽ നിരന്തരമായ ഇടപെടലിന്റെ ഭാഗമായി ആശുപത്രി ബിൽ തുക ഒഴിവാക്കി നൽകുകയായിരുന്നു . തുടർന്ന് നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ പൂർത്തീകരിച്ചു. മരുഭൂമിയിൽനിന്ന് മോചിപ്പിച്ച രണ്ടു ലഖ്നോ സ്വദേശികളോടൊപ്പം ഇദ്ദേഹം കഴിഞ്ഞ ദിവസം നാട്ടിലേക്കു മടങ്ങി.

Krishnendhu
Next Story
Share it