Begin typing your search...

സൗദി അറേബ്യയിലെ സ്വദേശിവത്കരണം ; നിരവധി മലയാളികൾക്ക് ജോലി നഷ്ടമായി

സൗദി അറേബ്യയിലെ സ്വദേശിവത്കരണം ; നിരവധി മലയാളികൾക്ക് ജോലി നഷ്ടമായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


റിയാദ്∙: സൗദി അറേബ്യയിൽ പോസ്റ്റ് ഓഫിസ്, പാഴ്സൽ ഡെലിവറി മേഖലകളിൽ നൂറു ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കിയതിനെത്തുടർന്ന് മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾക്ക് ജോലി നഷ്ടമായി. സ്വദേശികളെ ജോലിക്കു വയ്ക്കുന്ന സ്വകാര്യ കമ്പനികൾക്ക് വൻ ആനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ക്ലീനർ, ചരക്ക് കയറ്റൽ,ഇറക്കൽ എന്നിവ ഒഴികെ 14 തസ്തികകളിൽ 100% സ്വദേശിവൽക്കരണം നടപ്പാക്കി. സ്വദേശിവൽക്കരണം നടപ്പാക്കാൻ ഈ രംഗത്തെ കമ്പനികൾക്കു നൽകിയ സാവകാശം ഞായറാഴ്ച അവസാനിച്ചിരുന്നു.

നേരത്തെ സിഇഒ രംഗത്ത് 100 ശതമാനവും ഉയർന്ന മാനേജ്മെന്റ് തസ്തികകളിൽ 70 ശതമാനവും സ്വദേശിവൽക്കരണം നടപ്പാക്കിയിരുന്നു. തപാൽ സേവനങ്ങൾ, ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയുള്ള ഡെലിവറി, പ്രാദേശിക, രാജ്യാന്തര പാഴ്സൽ ഗതാഗതം, പ്രാദേശിക–രാജ്യാന്തര–എക്സ്പ്രസ് മെയിൽ, പാഴ്സൽ ഗതാഗതം, പോസ്റ്റൽ പാഴ്സലുകൾ കൈകാര്യം ചെയ്യുക, മെയിൽ റൂം മാനേജ്മെന്റ് എന്നീ തസ്തികകളിലെല്ലാം സ്വദേശികളെ നിയമിച്ചു. ഇതോടെയാണ് ഈ രംഗത്ത് ജോലി ചെയ്തിരുന്ന മലയാളികൾ ഉൾപ്പെടെ ഒട്ടേറെ വിദേശികൾക്കു ജോലി നഷ്ടമായത്.

Krishnendhu
Next Story
Share it