Begin typing your search...

കനത്ത മഴക്ക് സാധ്യത ; തൊഴിലാളികൾക്ക് വർക്ക് ഫ്രം ഹോം അനുവദിക്കുകയോ, പ്രവർത്തി ദിനം മാറ്റുകയോ ചെയ്യാം

കനത്ത മഴക്ക് സാധ്യത ; തൊഴിലാളികൾക്ക് വർക്ക് ഫ്രം ഹോം അനുവദിക്കുകയോ, പ്രവർത്തി ദിനം മാറ്റുകയോ ചെയ്യാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


സൗദി : തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം നിർദേശം നൽകി. പ്രതികൂല സാഹചര്യങ്ങളിൽ തൊഴിലാളികളുടെ സുരക്ഷയെ മുൻനിർത്തി പ്രവർത്തി ദിനം മറ്റൊരു ദിവസത്തേയ്ക്ക് മാറ്റുകയോ, വർക്ക് ഫ്രം ഹോം അനുവദിക്കുകയോ ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു. തൊഴിൽ അപകടങ്ങൾ, വലിയ വ്യാവസായിക അപകടങ്ങൾ, തൊഴിൽ പരിക്കുകൾ, എന്നിവ തടയുന്നതിനുള്ള ചട്ടങ്ങൾക്ക് പുറമെയാണിത്.സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിൻ്റെ വിശദീകരണം.

പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളിൽ സുരക്ഷിതത്വം പരിഗണിച്ചും, അപകടങ്ങൾ ഒഴിവാക്കുന്നതിനും ജോലി സ്ഥലത്തേക്ക് വരുന്നതിൽ നിന്ന് തൊഴിലാളികളെ വിലക്കുവാനോ, അല്ലെങ്കിൽ വിദൂര സംവിധാനത്തിലൂടെ ജോലി ചെയ്യാൻ നിർദേശിക്കുവാനോ തൊഴിലുടമകൾക്ക് അവകാശമുണ്ടെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ജോലിക്ക് ഹാജരാകാതിരിക്കുകയോ, വൈകി വരികയോ ചെയ്യുകയാണെങ്കിൽ തൊഴിൽ കരാർ പ്രകാരം പകരം മറ്റൊരു ദിവസമോ സമയമോ ജോലി ചെയ്യാൻ നിർദേശിക്കാം.

തൊഴിലാളികൾ അപകട സാധ്യതകളൊന്നും നേരിടാതിരിക്കാൻ അതീവ ജാഗ്രത പുലർത്തണമെന്ന് എല്ലാ സ്വകാര്യമേഖലാ സ്ഥാപനങ്ങളോടും സർക്കാർ ആവശ്യപ്പെട്ടു, കനത്ത മഴക്കുള്ള സാധ്യത സംബന്ധിച്ച് അധികൃതർ മുന്നറിയിപ്പ് നൽകുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Krishnendhu
Next Story
Share it