Begin typing your search...

സൗദിയിൽ ആഭ്യന്തര അന്തർ ദേശീയ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കുതിപ്പ്

സൗദിയിൽ ആഭ്യന്തര അന്തർ ദേശീയ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കുതിപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റിയാദ് : സൗദിയിലെ വിനോദ സഞ്ചാര മേഖല ശക്തിപ്പെടുന്നു. 2022 അവസാന ഘട്ടം പിന്നിടുമ്പോൾ മൂന്നര ലക്ഷം സഞ്ചാരികളെയാണ് സൗദി സ്വീകരിച്ചത് . കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് സൗദി അറേബ്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് നിക്ഷേപ മന്ത്രാലയം അറിയിച്ചു. 2022- അവസാനിക്കുമ്പോൾ 3. 6 ലക്ഷം സഞ്ചാരികളാണ് സൗദിയിൽ എത്തിയത്. ഇക്കാലയളവിൽ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലും 42.3 ശതമാനത്തിന്റെ വർധവുണ്ടായി.

വിഷൻ 2030നു കീഴിൽ അഭിലഷണീയമായ പരിവർത്തന പദ്ധതി കൈവരിക്കുന്നതിനും വരുമാന സ്രോതസുകൾ വൈവിധ്യവത്കരിക്കുന്നതിനും സംഭാവന ചെയ്യുന്നതിനാൽ ടൂറിസം മേഖല രാജ്യത്തെ ഏറ്റവും വാഗ്ദാനം നൽകുന്ന മേഖലകളിലൊന്നായി മാറി. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഡിപി) നേരിട്ടുള്ള സംഭാവന 10 ശതമാനത്തിലേറെയായി ഉയർത്താനും 100 ദശലക്ഷം രാജ്യാന്തര, പ്രാദേശിക വിനോദസഞ്ചാരികളെ എത്തിക്കാനും ടൂറിസം മേഖല ലക്ഷ്യമിടുന്നു

Krishnendhu
Next Story
Share it