Begin typing your search...

സൗദിയിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത , നാളെ സ്കൂളുകൾക്ക് അവധി

സൗദിയിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത , നാളെ സ്കൂളുകൾക്ക് അവധി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


റിയാദ് : സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് (തിങ്കൾ)മുതൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു . ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ ഡയറക്ടറേറ്റ് വക്താവ് ഹമൂദ് അല്‍സഖീറാന്‍ അറിയിച്ചു.

മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായാണ് സ്കൂളുകള്ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടികള്‍ നാളെ മദ്രസത്തി പ്ലാറ്റ്‌ഫോം വഴിയാകും ക്ലാസ്സുകളില്‍ ഹാജരാകേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു. മക്ക പ്രവിശ്യയിലെ ജിദ്ദ, റാബിഗ്, തായിഫ്, അൽ ജമും, അൽ കാമിൽ, ഖുലൈസ്, അൽ ലൈത്ത്, കുൻഫുദ, അൽ അർദിയാത്ത്, അദം മെയ്സാൻ എന്നീ പ്രദേശങ്ങളിൽ ഉൾപ്പെടെ അടുത്ത വ്യാഴാഴ്ച വരെ തുടരുന്ന ഇടത്തരം മുതൽ കനത്ത മഴ തന്നെ ഉണ്ടാകുമെന്നു ദേശീയ കാലാവസ്ഥാ കേന്ദ്രം ഇന്ന് മുന്നറിയിപ്പ് നൽകി.

കൂടാതെ മദീന പ്രവിശ്യയിലെ അൽ- മഹ്ദ്, വാദി ഫറഹ്, അൽ ഹനാകിയ ഉൾപ്പെടെ പ്രദേശങ്ങളിലും മിതമായ മഴയോടെ ഇതു വ്യാപിക്കും. വടക്കൻ അതിർത്തിയിലെ റഫ്ഹ, ഹായിൽ മേഖലയിൽ ഹായിൽ, ബഖ, അൽ-ഗസാല, അൽ ഷനാൻ എന്നി പ്രദേശത്തെ മിക്ക ഗവർണറേറ്റുകളും മഴ പെയ്യുന്ന മേഖലകളിൽ ഉൾപ്പെടും.

Krishnendhu
Next Story
Share it