Begin typing your search...

സൗദിയിൽ പഞ്ചർ ടയർ മാറ്റുന്നതിനിടെ എതിരെ വന്ന വാഹനമിടിച്ച് മലയാളി യുവാവ് മരിച്ചു

സൗദിയിൽ പഞ്ചർ ടയർ മാറ്റുന്നതിനിടെ എതിരെ വന്ന വാഹനമിടിച്ച് മലയാളി യുവാവ് മരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


മദീന : സൗദിയിൽ പഞ്ചറായ ടയർ മാറ്റുന്നതിനിടെ എതിരെ വന്ന വാഹനമിടിച്ചു മലയാളി യുവാവ് മരിച്ചു. ചെർപ്പുളശ്ശേരി സ്വദേശി ഷൻഫീദാണു ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചത്. 23 വയസ്സായിരുന്നു. മദീനയിൽ നിന്ന് 100 കി.മീ അകലെ ജിദ്ദ റോഡിൽ ഉതൈമിലാണ് അപകടം.ഒരു വർഷം മുമ്പാണ് ഷൻഫീദ് സൗദിയിൽ എത്തിയത്.

ജിദ്ദയിൽ നിന്നു റൊട്ടിയുമായി മദീനയിലേക്കു പോയ ഷൻഫീദിനെ ടയർ മാറ്റുന്നതിനിടെ എതിരെ വന്ന വാഹനമിടിക്കുകയായിരുന്നു. ചെർപ്പുളശ്ശേരി കാക്കാതോട് പാലം പാറയിൽ ഷംസുദ്ദീൻ-ഖദീജ ദമ്പതികളുടെ ഏക മകനാണ് ഷൻഫീദ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ തന്നെ സംസ്കരിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.

Krishnendhu
Next Story
Share it