Begin typing your search...

സമഗ്ര പങ്കാളിത്ത കരാറിൽ ഒപ്പു വച്ച് സൗദിയും ചൈനയും

സമഗ്ര പങ്കാളിത്ത കരാറിൽ ഒപ്പു വച്ച് സൗദിയും ചൈനയും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


റിയാദ് : സമഗ്ര പങ്കാളിത്ത കരാറില്‍ ഒപ്പു വച്ച് സൗദിയും ചൈനയും. സൗദി അറേബ്യയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കരാറിൽ ഒപ്പുവച്ചത് . വ്യാഴാഴ്ച വൈകിട്ടാണ് ചൈനീസ് പ്രസിഡന്റും സംഘവും റിയാദിലെ യമാമ കൊട്ടാരത്തിലെത്തിയത്.മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ബുധനാഴ്ചയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സൗദി അറേബ്യയിലെത്തിയത്.

ഊഷ്മളമായ സ്വീകരണമാണ് സൗദിയിലെത്തിയ ചൈനീസ് പ്രസിഡന്റിന് ലഭിച്ചത്. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഷി ജിന്‍പിങിനെ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ അബ്ദുല്‍ അസീസ്, വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. യമാമ കൊട്ടാരത്തിലെത്തിയ ചൈനീസ് പ്രസിഡന്റിനെയും സംഘത്തെയും സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ചേര്‍ന്ന് സ്വീകരിച്ചു. സൗദി രാജാവുമായുള്ള കൂടിക്കാഴ്ചയില്‍ സൗദിയും ചൈനയും തമ്മിലുള്ള ചരിത്രപരമായ ബന്ധവും ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പൊതു താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികളും ചര്‍ച്ചയായി.

Krishnendhu
Next Story
Share it