Begin typing your search...

സൗദിയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു

സൗദിയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


റിയാദ് : സൗദി അറേബ്യയിലെ മധ്യപ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി മരിച്ചു. റിയാദ് - മദീന ഹൈവേയിലെ അൽഗാത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കത്തറമ്മൽ പുക്കാട്ട് പുറായിൽ അബ്ദുൽഅസീസ് മരിച്ചത്. 61 വയസ്സായിരുന്നു. ബുധനാഴ്ച്ച രാത്രിയിലായിരുന്നു അപകടം.

അൽഗാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: പരേതനായ വാവാട്ട് കുരുടൻ ചാലിൽ അമ്മദ് മുസ്ലിയാർ. മാതാവ്: ഖദീജ. ഭാര്യ: റംല വാവാട്. മക്കൾ: സഹീറ, സഹ്ദാദ്, ഹയ ഫാത്തിമ (വിദ്യാർഥി).

Krishnendhu
Next Story
Share it