Begin typing your search...

ചൈനീസ് പ്രസിഡന്റ് ഇന്ന് സൗദിയിൽ

ചൈനീസ് പ്രസിഡന്റ് ഇന്ന് സൗദിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


റിയാദ് : ഔദ്യോഗിക ത്രിദിന സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷി ജിന് പിംഗ് സൗദിയിലെത്തി. ചൈന-ഗൾഫ്, ചൈന-അറബ് ഉച്ചകോടികൾ ചൈനീസ് ഈ ദിവസങ്ങളിൽ നടക്കും ചൈന-അറബ് ഉച്ചകോടിയിൽ 14 അറബ് രാജ്യങ്ങളുടെ പ്രസിഡന്റുമാരും ഭരണാധികാരികളും പങ്കെടുക്കും.

അറബ്-ചൈന ബന്ധത്തിലെ നാഴികക്കല്ലായി ചൈനീസ് പ്രസിഡന്റിന്റെ സൗദി സന്ദര്‍ശനവും ഇതിനിടെ നടക്കുന്ന ഉച്ചകോടികളും മാറുമെന്ന് നയതന്ത്ര വൃത്തങ്ങൾ പറഞ്ഞു. സൗദി-ചൈനീസ് ഉച്ചകോടിക്കിടെ 110 ശതകോടി റിയാലിലധികം മൂല്യമുള്ള കരാറുകളിൽ ഒപ്പുവെക്കും. ചൈനീസ് പ്രസിഡൻറിന്‍റെ സന്ദർശന വേളയിൽ സൗദി-ചൈനീസ്, ചൈനീസ്-ഗൾഫ്, ചൈനീസ്-അറബ് എന്നിങ്ങനെ മൂന്ന് ഉച്ചകോടികൾ നടക്കും. ഉച്ചകോടിയിൽ 30-ലധികം രാജ്യങ്ങളുടെ നേതാക്കളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും സാന്നിധ്യമുണ്ടാകും. സൗദി-ചൈനീസ് ഉച്ചകോടിയുടെ ഭാഗമായാണ് 110 ശതകോടി റിയാലിൻെറ 20-ലധികം കരാറുകളിൽ ഒപ്പുവെക്കുക.

Krishnendhu
Next Story
Share it