അറബ് പൗരന്മാർക്ക് സൗദിയിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം
ജിദ്ദ : സൗദിയിലെ പുണ്യസ്ഥലസന്ദർശനങ്ങൾക് അവസരമൊരുക്കി സ്പോർട്സ് ആൻഡ് യൂത്ത് ഏജൻസി. അറബ് രാജ്യങ്ങളിലെ യുവജനങ്ങൾക്കായി സൗദിയിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. കായിക മന്ത്രാലയത്തിനു കീഴിലെ സ്പോർട്സ് ആൻഡ് യൂത്ത് ഏജൻസിയാണ് ഇത് സംഘടിപ്പിക്കുന്നത്.
അറബ് ലീഗ് സംഘത്തിനു പുറമെ 16 രാജ്യങ്ങളിൽനിന്നുള്ള 100 ആളുകളാണ് സംഘത്തിലുള്ളത്. ഡിസംബർ 12 വരെ നീളുന്ന പരിപാടിയിൽ മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങൾ, ജിദ്ദ മേഖല, ചരിത്രപരമായ സ്ഥലങ്ങൾ പരിചയപ്പെടുക, ജീവകാരുണ്യ-വികസന സ്ഥാപനങ്ങളുടെ ശ്രമങ്ങളെ കുറിച്ച് പഠിക്കുക, സാംസ്കാരിക അടയാളങ്ങൾ കാണുക എന്നിവയാണ് ലക്ഷ്യമിടുന്നത്.മദീന സന്ദർശനത്തിനിടയിൽ റൗദ ശരീഫ്, കിങ് ഫഹദ് ഖുർആൻ പ്രിന്റിങ് കോംപ്ലക്സ്, ഹിജാസ് റെയിൽവേ സ്റ്റേഷൻ, മസ്ജിദുന്നബവി വാസ്തുവിദ്യ മ്യൂസിയം, പ്രവാചക ജീവചരിത്ര മ്യൂസിയം എന്നിവ സംഘം സന്ദർശിക്കും. ഡിസംബർ 10ന് സംഘം ജിദ്ദയിലെത്തും. 12ന് നടക്കുന്ന സമാപന ചടങ്ങിൽ പരിപാടിയിൽ പങ്കെടുത്തവരെ ആദരിക്കും