Begin typing your search...

എട്ട് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ബസുകൾക്ക് സാ​ങ്കേ​തി​ക, സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ ​ഉ​റ​പ്പാ​ക്കാ​ൻ നടപടികൾ ആരംഭിച്ച് സൗദി

എട്ട് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ബസുകൾക്ക് സാ​ങ്കേ​തി​ക, സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ ​ഉ​റ​പ്പാ​ക്കാ​ൻ നടപടികൾ ആരംഭിച്ച് സൗദി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


സൗദി : എ​ട്ടു​വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ​ഴ​ക്ക​മു​ള്ള ബ​സു​ക​ളിൽ സാ​ങ്കേ​തി​ക, സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ ​ഉ​റ​പ്പാ​ക്കാ​ൻ സൗ​ദി പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി ന​ട​പ​ടി കൾ ആരംഭിച്ചു. വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ ആരംഭിച്ച സുരക്ഷാ നടപടികളിൽ സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ള എല്ലാ പാസഞ്ചർ ബസുകളും ഉൾപ്പെടും.

ആ​ളു​ക​ളെ ക​യ​റ്റാ​ൻ ലൈ​സ​ൻ​സു​ള്ള 2014ന് ​മു​മ്പു​ള്ള എ​ല്ലാ ബ​സു​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന ന​ട​പ​ടി​ക്കാ​ണ് പൊ​തു​ഗ​താ​ഗ​ത വ​കു​പ്പ്​ തു​ട​ക്ക​മി​ട്ട​ത്. ഇ​ല​ക്ട്രോ​ണി​ക് ട്രാ​ക്കി​ങ് സി​സ്റ്റം (എ.​വി.​എ​ൽ ട്രാ​ക്കി​ങ് സി​സ്റ്റം) ഒ​ഴി​കെ​യു​ള്ള സാ​ങ്കേ​തി​ക സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ വേ​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്ഥ ചെ​യ്​​തി​രി​ക്കു​ന്ന​ത്.

പൊ​തു​സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ, ലൈ​റ്റ് ഇ​ൻ​ഡി​ക്കേ​റ്റ​ർ, ഇ​ല​ക്ട്രോ​ണി​ക് സ്ക്രീ​നു​ക​ൾ, ബ​സി​നു​ള്ളി​ൽ​​ കാ​മ​റ, പ്ര​കാ​ശ സൂ​ച​ക സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ ഘ​ടി​പ്പി​ക്ക​ണം, എ​മ​ർ​ജ​ൻ​സി എ​ക്സി​റ്റ് സൗ​ക​ര്യ​ങ്ങ​ളു​ടെ​യും ഇ​ട​ക്കി​ടെ നി​ർ​ത്തു​മെ​ന്ന സൂ​ച​ന​യു​ടെ​യും അ​ട​യാ​ള​ങ്ങ​ൾ പ​തി​ക്ക​ണം എ​ന്നി​വ​യാ​ണ് ക​ർ​ശ​ന​മാ​ക്കി​യ നി​ബ​ന്ധ​ന​ക​ൾ.പാ​സ​ഞ്ച​ർ ബ​സ് സ​ർ​വി​സു​ക​ളു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​വും കാ​ര്യ​ക്ഷ​മ​ത​യും ഉ​യ​ർ​ത്തു​ന്ന​തി​നു​മാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി പ​റ​ഞ്ഞു.

Krishnendhu
Next Story
Share it