Begin typing your search...

മലയാളി കായികാധ്യാപകൻ റിയാദിൽ മരിച്ചു

മലയാളി കായികാധ്യാപകൻ റിയാദിൽ മരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


റിയാദ് : മലയാളി കായികാധ്യാപകൻ റിയാദിൽ മരിച്ചു. കുന്നംകുളം സ്വദേശിയായ പ്രജി ശിവദാസാണ് മരിച്ചത്. 38 വയസ്സായിരുന്നു. ബ്ലഡ് പ്രഷർ കൂടിയതിനെത്തുടർന്നായിരുന്നു മരണം. യാര ഇന്റര്‍നാഷണല്‍ സ്‌കൂളിൽ കായികാദ്ധ്യാകാനായിരുന്നു. പത്തുവര്‍ഷമായി റിയാദില്‍ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു.

നാലുദിവസം മുമ്പാണ് ഭാര്യയും മകനും നാട്ടില്‍ നിന്നെത്തിയത്. ബ്ലഡ് പ്രഷർ കൂടി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് തിങ്കളാഴ്ച സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.എന്നാൽ ഡിച്ചാർജ് ആയി വീട്ടിൽ വന്നതിനു ശേഷം ബുധനാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യവും തളർച്ചയും അധികരിച്ചതിനെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

റിയാദിലെ കായിക മേഖലയില്‍ സജീവമായിരുന്ന പ്രജി മികച്ച ബാസ്‌കറ്റ്ബോള്‍ കളിക്കാരന്‍ കൂടിയായിരുന്നു. കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ബാസ്കറ്റ്ബോൾ കോച്ചായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.ശനിയാഴ്ച രാവിലെ ഒമ്പതിന് കൊച്ചിയിൽ എത്തിക്കുന്ന മൃതദേഹം ഉച്ചക്ക് ശേഷം മൂന്നിന് കുന്നംകുളത്ത് സംസ്‌കരിക്കും. അച്ഛൻ - ശിവദാസ്, സഹോദരൻ - സജി ശിവദാസ് ( ഊരാളി ബാന്‍ഡ് സംഗീതജ്ഞന്‍ )

Krishnendhu
Next Story
Share it