Begin typing your search...

സൗദി അറേബ്യയിൽ ലയണൽ മെസ്സിയുടെപേരിൽ പുതിയ ടൂറിസം പദ്ധതി ; ഒരുങ്ങുന്നത് ദി മെസ്സി ട്രെയിൽ

സൗദി അറേബ്യയിൽ ലയണൽ മെസ്സിയുടെപേരിൽ പുതിയ ടൂറിസം പദ്ധതി ; ഒരുങ്ങുന്നത് ദി മെസ്സി ട്രെയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


സൗദി : സൗദി അറേബ്യയിൽ അര്‍ജന്‍റീനയുടെ ഫുട്ബോള്‍ താരം ലയണൽ മെസ്സിയുടെ പേരിൽ ടൂറിസം ആരംഭിക്കുന്നു. ലയണൽ മെസ്സിയുടെ സൗദിയിലെ ഇഷ്ടവിനോദ കേന്ദ്രങ്ങളെ കോർത്തിണക്കിയാണ് ദി മെസി ട്രെയിൽ എന്ന പേരിൽ പുതിയ ടൂറിസം പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. മെസ്സിക്ക് പ്രിയപ്പെട്ട ഇടങ്ങളിലൂടെ സഞ്ചരിക്കാനുള്ള സൗകര്യമാണ് ദി മെസി ട്രെയിൽ (The Messi Trail). സൗദിയിലെ ഏറ്റവും ഉയരംകൂടിയ പര്‍വതനിരകള്‍ മുതൽ ആഴംകൂടിയ താഴ്‌വാരങ്ങൾ വരെ ഉൾകൊള്ളിച്ചുകൊണ്ട് കുട്ടികൾക്കും, കുടുംബങ്ങൾക്കും, സുഹൃത്തുകൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജുകളായാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്..ആറ് ദിവസം, മൂന്ന് ദിവസം ദൈര്‍ഘ്യമുള്ള നാല് പാക്കേജുകളാണ് ഇതിൽ ഉൾപ്പെടുന്നത്. വിമാനയാത്രയും, ഹോട്ടൽ താമസവും മറ്റു യാത്ര ചാര്‍ജുകളും ഇതിൽ ഉൾപ്പെടുന്നു.ആറ് തവണ ഫിഫ വേൾഡ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‍കാരം നേടിയ മെസി, സൗദി അറേബ്യ ടൂറിസത്തിന്‍റെ ബ്രാൻഡ് അംബാസഡറുമാണ്.

മെസിയുടെ അൾട്ടിമേറ്റ് സൗദി എക്സ്പീരിയൻസ് (Messi's Ultimate Saudi Experience)

സൗദിയുടെ ചരിത്രത്തിലേക്കാണ് ഈ യാത്ര. എഡ്‍ജ് ഓഫ്‍ ദി വേൾഡ് മലനിരകളും ആസ്സറിലെ ഇരുണ്ട താഴ്വാരങ്ങളും ഈ യാത്രയിൽ കാണാം. ദിരിയയിൽ പുരാതന സൗദി ചരിത്രത്തെ അടുത്തറിയാം. KAFD-യിൽ സൗദിയുടെ ഭാവിയുടെ സൗന്ദര്യം കാണാം. ഹെഗ്രയിലെ പ്രാചീന കല്ലറകളും അൽബലാദിലെ സൂക്കുകളും മറ്റൊരു ആകര്‍ഷണമാണ്.

റിയാദിലും ദിരിയയിലും ചരിത്രശേഷിപ്പായ സഞ്ചാരികളുടെ പാത കാണാം. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് വന്‍കരകളിൽ നിന്ന് യാത്രികരും കച്ചവടക്കാരും സന്ധിക്കുന്ന ഇടമായിരുന്നു ഇവിടം. ഒരു ഡെസര്‍ട്ട് ക്യാമ്പിങ്ങിൽ മണൽക്കൂനകളിൽ നക്ഷത്രം നോക്കി കിടക്കാം. അറേബ്യയുടെ തനത് ഭക്ഷണത്തോടൊപ്പം ബാര്‍ബിക്യൂവും ഒട്ടകപ്പാലും പരീക്ഷിക്കാം. അല്ലെങ്കിൽ അറബിക് കോഫി ആസ്വദിച്ച് പ്രാദേശിക സംഗീതത്തിനും കഥകള്‍ക്കും ചെവികൊടുക്കാം. ഡ്യൂൺബാഷിങ്, ഒട്ടക സവാരി, സാൻഡ്ബോര്‍ഡിങ് വിനോദങ്ങള്‍ക്ക് ഒരു വൈകുന്നേരം ചെലവാക്കാം.

റിജാൽ അൽമാ എന്ന പൈതൃക ഗ്രാമമാണ് മറ്റൊരു ഡെസ്റ്റിനേഷൻ. ജെദ്ദയിലും അൽബലാദിലും കടൽവിഭവങ്ങള്‍ കഴിക്കാം. അൽബലാദ് ഒരു യുനെസ്കോ ലോകപൈതൃക കേന്ദ്രമാണ്. ഒരു ഗൈഡഡ് ഷോപ്പിങ്ങ് ടൂറും നഗരത്തിലെ ഏറ്റവും പഴയ റെസ്റ്റോറന്‍റിൽ നിന്ന് ഡിന്നറും പാക്കേജിന്‍റെ ഭാഗമാണ്. അൽ ഉല എന്ന പൈതൃക നഗരമാണ് അവസാനത്തെ ഡെസ്റ്റിനേഷൻ. പഴയ കല്ലറകള്‍. ചുണ്ണാമ്പുകല്ല് ശേഷിപ്പുകള്‍, പ്രാചീന വാസസ്ഥലങ്ങള്‍, മനുഷ്യനും പ്രകൃതിയും സൃഷ്ടിച്ച ശിൽപ്പങ്ങള്‍... ഏതാണ്ട് 2 ലക്ഷം വര്‍ഷങ്ങളുടെ കഥ പറയാനുണ്ട് അൽ ഉലയ്ക്ക്.

ദി മെസി ട്രെയിൽ - കൾച്ചര്‍ (The Messi Trail: Culture)

മൂന്ന് ദിവസം നീളുന്ന യാത്രയാണിത്. ദിരിയയിലെ തുരെയ്ഫിൽ നിന്ന് യാത്ര തുടങ്ങുന്നു. സൗദിയുടെ ആദ്യത്തെ ഭരണകേന്ദ്രമായിരുന്നു തുരെയ്ഫ്, ഇപ്പോള്‍ ഒരു യുനെസ്കോ ലോകപൈതൃക കേന്ദ്രവും. മനോഹരമായ കൈയ്യെഴുത്ത് ശൈലിക്ക് പേരുകേട്ട അൽ മുഫ്‍തഹയാണ് ഉറപ്പായും കാണേണ്ട കാഴ്ച്ച. റിജാൽ അൽമയിൽ എത്തിയാൽ ഹൈക്കിങ്ങിന് തയാറെടുക്കാം. പിന്നാലെ അസീറിൽ എത്തി ലോകപ്രശസ്‍തമായ കോഫി ഫാമുകളിൽ നിന്ന് അറേബ്യൻ കോഫി രുചിക്കാം. സൗദിയുടെ ചരിത്രത്തിൽ നിര്‍ണായകമായ മസമക് കോട്ടയാണ് മറ്റൊരു ആകര്‍ഷണം. കളിമണ്ണും ഇഷ്ടികയും കൊണ്ട് നിര്‍മ്മിച്ച കൂറ്റൻ കോട്ട സഞ്ചാരികളെ ഒരുപാട് നാളുകള്‍ പിന്നോട്ടുകൊണ്ടുപോകും.

ദി മെസി ട്രെയിൽ - അഡ്വഞ്ചര്‍ (The Messi Trail: Adventure)

സാഹസികമായി സൗദി അറേബ്യ കാണാൻ അഗ്രഹിക്കുന്നവര്‍ക്ക് മൂന്നു ദിവസം നീളുന്ന ഈ പാക്കേജ് തെരഞ്ഞെടുക്കാം. ചെങ്കടലിൽ മുങ്ങി പവിഴപ്പുറ്റുകളെ അടുത്തുകാണാം. കടലിന്‍റെ ആഴങ്ങളിലേക്ക് സ്നോര്‍ക്കൽ ചെയ്ത് ബയാദ ദ്വീപിന്‍റെ രഹസ്യങ്ങള്‍ അറിയാം. യാത്ര കൂടുതൽ ഹരമുള്ളതാക്കാൻ നേരെ അൽ ഉല സിപ്‍ലൈനിലേക്ക് പോകാം. 1.5 കിലോമീറ്റര്‍ നീളമുള്ള സിപ്‍ലൈൻ സൗദിയിലെ ഏറ്റവും അധികം നീളവും വേഗതയുമുള്ളതാണ്. മണിക്കൂറിൽ 120 കിലോമീറ്റര്‍ വേഗതയിൽ സഞ്ചാരികള്‍ക്ക് ചീറിപ്പായാം, ഒപ്പം താഴെ അൽ ഉല പര്‍വതത്തിന്‍റെ ഭംഗിയും കാണാം. അൽ ഉലയിൽ നിന്ന് ദൂരെ ഗരമീൽ എന്ന ഗ്രാമത്തിൽ എത്തിയാൽ മരുഭൂമിയുടെ ഏകാന്തതയും അപൂര്‍വ്വമായ പച്ചപ്പും അനുഭവിക്കാം. രാത്രി കൊള്ളിയാനുകളെ കണ്ടിരിക്കാം. മോഹിപ്പിക്കുന്ന ഒരു സന്ധ്യയിൽ മണൽക്കൂനകളിലൂടെ 4x4 വാഹനങ്ങളിൽ യാത്ര ചെയ്യാം.

ദി മെസി ട്രെയിൽ - മോഡേൺ/കണ്ടംപ്രറി (The Messi Trail: Modern/Contemporary)

സൗദി അറേബ്യയുടെ പുതിയമുഖമാണ് മൂന്നു ദിവസം നീളുന്ന ഈ യാത്ര. റിയാദിന്‍റെ സീസൺ ബുൾവാഡിൽ എത്തിയാൽ വിനോദത്തിന്‍റെ പുതിയൊരു തലം ആസ്വദിക്കാം. മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രോണിക് മ്യൂസിക് ഫെസ്റ്റിവലായ സൗണ്ട്സ്റ്റോമിൽ പങ്കെടുക്കാം. അൽഉല മരുഭൂമിയിലെ ലക്ഷ്വറി റിസോര്‍ട്ടുകളിൽ മരുപ്പച്ചയുടെ തണൽ ആസ്വദിക്കാം. ആഷര്‍ താഴ്വരയിൽ എത്തിയാൽ മരുഭൂമി എങ്ങനെ ഒരു കലാസൃഷ്ടിയാകുന്നത് എന്ന് കാണാം. അൽ ഉലയുടെ സൗന്ദര്യം പകര്‍ത്തുന്ന ഒരു ഇൻസ്റ്റലേഷനാണ് മുഖ്യ ആകര്‍ഷണം. 9740 കണ്ണാടികളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. റിയാദിനെ പക്ഷിക്കണ്ണുകളിലൂടെ കാണാൻ നേരെ കിങ്ഡം സെന്‍ററിലെ സ്കൈ ബ്രിഡ്ജിലേക്ക് പോകാം. മാനംമുട്ടുന്ന ഈ അംബരചുംബിയുടെ 99-ാം നിലയിൽ നിന്ന് സൗദിയുടെ ചരിത്രവും സംസ്കാരവും പുതിയകാലത്തിന്‍റെ ബിംബങ്ങളും അടുത്തുകാണാം. അൽ മുറാബയാണ് അവസാനത്തെ സ്റ്റോപ്പ്. കലയും സന്തോഷവും സമ്മേളിക്കുന്ന ഇവിടെ പുതിയ സുഹൃത്തുക്കലെ കണ്ടെത്താം. റസ്റ്റോറന്‍റുകളിൽ നിന്ന് ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണങ്ങള്‍ പരീക്ഷിക്കാം.സുഹൃത്തുകൾക്കും

Krishnendhu
Next Story
Share it