Begin typing your search...

ലോക കപ്പ് തത്സമയ സംപ്രേഷണം നഗരത്തിലെ ഭീമൻ സ്‌ക്രീനുകളിൽ ഒരുക്കി സൗദി

ലോക കപ്പ് തത്സമയ സംപ്രേഷണം നഗരത്തിലെ ഭീമൻ സ്‌ക്രീനുകളിൽ ഒരുക്കി സൗദി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


സൗദി : ലോക കപ്പ് തത്സമയ സംപ്രേഷണം നഗരത്തിന് ചുറ്റുമുള്ള വിവിധ സ്ഥലങ്ങളിൽ വലിയ സ്‌ക്രീനുകളിൽ കാണാൻ അവസരം ഒരുക്കി സൗദി. ഖത്തർ ലോകകപ്പിൽ പങ്കെടുക്കുന്ന സൗദി ദേശീയ ടീമിനെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് സ്ക്രീനുകളിൽ തത്സമയ സംപ്രേഷണമൊരുക്കുന്നതെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. സൗദി ദേശീയ ടീമിനെ പിന്തുണയ്ക്കുന്നതിനായി ജിദ്ദ മുനിസിപ്പാലിറ്റി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റിയിലെ കമ്മ്യൂണിറ്റി സർവീസ് ഡയറക്ടർ ജനറൽ മജീദ് ബിൻ ഒമർ അൽ സോളാമി പറഞ്ഞു.

വെടിക്കെട്ട്, ഫെയ്‌സ് പെയിന്റിങ് കോർണർ തുടങ്ങി നിരവധി വിനോദ പ്രദർശനങ്ങളും മത്സരങ്ങൾ കാണാൻ എത്തുന്നവർക്കായി ക്രമീകരിച്ചിട്ടുണ്ട്. ജിദ്ദയിലെ താമസക്കാർക്കും സന്ദർശകർക്കും നഗരത്തിലുടനീളമുള്ള മത്സരങ്ങൾ കാണാൻ കഴിയുമെന്ന് അൽ സോളാമി പറഞ്ഞു. മുനിസിപ്പാലിറ്റി ആസ്ഥാന മന്ദിരം, അബ്രാഖ് അൽ റഗാമയിലെ കിങ് അബ്ദുൽ അസീസ് കൾച്ചറൽ സെന്റർ, പ്രിൻസ് മജീദ് പാർക്ക്, തഹ്‌ലിയ പാർക്ക്, മിഡിൽ കോർണിഷ് പാർക്ക്, തഹ്‌ലിയ വാക്ക്‌വേ, അൽ റെഹാബ് നടപ്പാത, അൽ യമാമ നടപ്പാത, അൽ ഫൈഹ വാക്ക്‌വേ, തായിബ വാക്ക്‌വേ തുടങ്ങി നിരവധി സ്ഥലങ്ങളിൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നതിനുള്ള സ്‌ക്രീനുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അർജന്റീന, മെക്സിക്കോ, പോളണ്ട് എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പ് സിയിലാണ് സൗദി ദേശീയ ടീം. നാളെ (22) ഗ്രീൻ ഫാൽക്കൺസ് തങ്ങളുടെ ആദ്യ മത്സരത്തിൽ അർജന്റീനയെ നേരിടും. 26നു പോളണ്ടിനെതിരെയും കളിക്കും. 30നു ആദ്യ റൗണ്ടിലെ അവസാന മത്സരത്തിൽ മെക്സിക്കോയെയും നേരിടും.

Krishnendhu
Next Story
Share it