Begin typing your search...

സൗദി അറേബ്യയിൽ ഇന്ത്യൻ സ്കൂളിൽ പനി ബാധിച്ച് രണ്ട് മരണം

സൗദി അറേബ്യയിൽ ഇന്ത്യൻ സ്കൂളിൽ പനി ബാധിച്ച് രണ്ട് മരണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ജിദ്ദ : സൗദി അറേബ്യയിൽ ഇന്ത്യൻ സ്കൂളിൽ പനി ബാധിച്ച് രണ്ട് മരണം സ്ഥിരീകരിച്ചു. ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിലെ രണ്ടു വിദ്യാർഥികളാണ് പനി ബാധിച്ച് മരിച്ചത് . രണ്ടാം ക്ലാസ് വിദ്യാർഥി അബ്ദുല്ല ജോദ് പുരി, എൽകെജി വിദ്യാർഥി ഫർഹാനുദ്ദീൻ എന്നിവരാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചതാണ് മരണകാരണം. കുട്ടികളുടെ മരണത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ ഹസൻ അനുശോചനം രേഖപ്പെടുത്തി.

പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സ്‌കൂളിലെത്തുന്ന മുഴുവൻ വിദ്യാർഥികളും ഇന്നു (17) മുതൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പനി, ജലദോഷം തുടങ്ങിയ അസുഖങ്ങൾ ഇല്ലാത്ത കുട്ടികളെ മാത്രം സ്‌കൂളിലേയ്ക്ക് അയച്ചാൽ മതിയെന്നും അവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.പനി, ചുമ, ജലദോഷം, ശരീരവേദന, വയറിളക്കം, ശർദ്ദി, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങളാണ് ഇൻഫ്ലുവെൻസ പനിയുടെ ഭാഗമായി കണ്ടുവരുന്നത്. ഇത്തരം ലക്ഷണങ്ങൾ തുടങ്ങുമ്പോൾ തന്നെ കുട്ടികൾക്ക് വൈദ്യ പരിചരണം നൽകണമെന്നും ആവശ്യമായ വിശ്രമം നൽകണമെന്നും സ്കൂളുകൾ നിഷ്കർഷിക്കുന്നുണ്ട്.

Krishnendhu
Next Story
Share it