Begin typing your search...

നിലവിലുള്ള ഗാർഹിക തൊഴിലാളികളെയും തൊഴിൽ കരാറിൽ ഉൾപ്പെടുത്തി സൗദി

നിലവിലുള്ള ഗാർഹിക തൊഴിലാളികളെയും തൊഴിൽ കരാറിൽ ഉൾപ്പെടുത്തി സൗദി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


റിയാദ്∙: നിലവിൽ ജോലിയിൽ തുടരുന്ന ഗാർഹിക തൊഴിലാളികളെയും തൊഴിൽ കരാറിൽ ഉൾപ്പെടുത്തി സൗദി. സൗദിയില്‍ നിലവിൽ ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികളും തൊഴില്‍ കരാര്‍ രേഖപ്പെടുത്തണമെന്നു മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ മുസാനിദ് പ്ലാറ്റ്‌ഫോം വഴിയാണ് രേഖപ്പെടുത്തേണ്ടത്. തൊഴില്‍ കാലാവധി, ശമ്പളം, ഉത്തരവാദിത്തങ്ങള്‍, അവധി എന്നിവയെല്ലാം കരാറില്‍ ഉള്‍പ്പെടുത്തണം.

ഇതുവരെ സൗദി അറേബ്യയിലേക്കു പുതിയ വീസയിലെത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ മാത്രമായിരുന്നു തൊഴില്‍ കരാര്‍ മുസാനിദ് മുഖേന രേഖപ്പെടുത്തേണ്ടിയിരുന്നത്. സൗദിയിലെ എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമാണിത്.എല്ലാ തൊഴിലുടമകളും തങ്ങളുടെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കാലാവധിയുള്ള തൊഴില്‍ കരാര്‍ ഉണ്ടോയെന്ന് മുസാനിദ് വഴി പരിശോധിക്കണമെന്നും അല്ലാത്ത പക്ഷം കരാര്‍ രേഖപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രാലയം വിശദീകരിച്ചു.

Krishnendhu
Next Story
Share it