Begin typing your search...

സ്വദേശിവൽക്കരണ നിയമ ലംഘനം ; പ്രവാസി മൊബൈൽഷോപ്പ് ഉടമകൾ അറസ്റ്റിൽ

സ്വദേശിവൽക്കരണ നിയമ ലംഘനം ; പ്രവാസി മൊബൈൽഷോപ്പ് ഉടമകൾ അറസ്റ്റിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


റിയാദ് : സൗദി അറേബ്യയില്‍ മൊബൈല്‍ ഫോണ്‍ ഷോപ്പുകളില്‍ റെയ്ഡ്. 100 % സ്വദേശിവൽക്കരണം നടത്തിയ മൊബൈൽ ഷോപ്പ് മേഖലയിൽ സ്വന്തം നിലയ്ക്ക് മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ നടത്തിയ രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു. 25 ഷോപ്പുകളിൽ നടത്തിയ റെയ്ഡിൽ 5 കടകളിൽ നിയമലംഘനവും കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. മറ്റ് നിയമലംഘനങ്ങള്‍ കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. നജ്റാന്‍ പ്രവിശ്യയിലെ വിവിധ നഗരങ്ങളിലാണ് കഴിഞ്ഞ ദിവസം മാനവവിഭവ ശേഷി - സാമൂഹിക വികസന മന്ത്രാലയത്തിന്റെ നജ്റാന്‍ ശാഖയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. സുരക്ഷാ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു.

നജ്‍റാന് പുറമെ ഹബൂന, ശറൂറ എന്നിവിടങ്ങളിലെ മൊബൈല്‍ ഫോണ്‍ കടകളിലും പരിശോധന നടത്തി. ഇവരെ നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തും. ഇതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. സൗദി അറേബ്യയില്‍ 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയിട്ടുള്ള മേഖലയാണ് മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍. നിയമലംഘനങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് വരും ദിവസങ്ങളിലും കര്‍ശന പരിശോധനകള്‍ നടത്തുമെന്ന് നജ്റാനിലെ മാനവ വിഭവശേഷി - സാമൂഹിക വികസന മന്ത്രാലയ ശാഖ അറിയിച്ചിട്ടുണ്ട്.

Krishnendhu
Next Story
Share it