Begin typing your search...
സൗദിയിൽ അടിയന്തിര വാഹനങ്ങൾക്ക് വഴി നൽകിയില്ലെങ്കിൽ കനത്ത പിഴ
റിയാദ് : സൗദിയിൽ ആംബുലൻസുകൾക്കും അടിയന്തര വാഹനങ്ങൾക്കും വഴി നൽകാതെ തടസം സൃഷ്ടിച്ചാൽ പിഴയീടാക്കുമെന്ന് പൊതു സുരക്ഷ വകുപ്പ്. ഇത്തരം വാഹനങ്ങളുടെ മുന്നിൽ മാർഗ തടസ്സമുണ്ടാക്കുകയും കടന്നുപോകാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നവർക്ക് റെഡ് ക്രസന്റുമായി സഹകരിച്ചായിരിക്കും പിഴ ചുമത്തുക.
ഇത്തരം നിയമ ലംഘകർക്ക് വൈകാതെ പിഴ ചുമത്തിത്തുടങ്ങുമെന്ന് പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു. പുതിയ നടപടി നിയമ ലംഘനങ്ങൾക്ക് തടയിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story