Begin typing your search...

സൗദി അറേബ്യയിൽ കാണാതായ ബാലികയെ കണ്ടെത്തി, പാക് വനിത അറസ്റ്റിൽ

സൗദി അറേബ്യയിൽ കാണാതായ ബാലികയെ കണ്ടെത്തി, പാക് വനിത അറസ്റ്റിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റിയാദ് : ദുരൂഹ സാഹചര്യത്തിൽ സൗദി അറേബ്യയില്‍ നിന്നും കാണാതായബാലികയെ കണ്ടെത്തി. മ്യാന്‍മര്‍ സ്വദേശിയായ ബാലികയെയാണ് കണ്ടെത്തിയത് . സംഭവവുമായി ബന്ധപ്പെട്ട് പാകിസ്ഥാനി വനിതയെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പൊലീസ് അറിയിച്ചു.

ദുരൂഹ സാഹചര്യത്തില്‍ കാണാതായ ബാലികയെ പിന്നീട് മക്കയിലെ പൊതുസ്ഥലത്ത് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബാലികയുടെ തിരോധാനത്തില്‍ പാകിസ്ഥാന്‍ വനിതയ്ക്ക് പങ്കുള്ളതായി വ്യക്തമായി. ഇതോടെഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പൊലീസ് അറിയിച്ചു.

Krishnendhu
Next Story
Share it