Begin typing your search...

പാക് പൗരന്റെ പണം തട്ടിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് മലയാളി, സൈബർ തട്ടിപ്പിൽ പെട്ട് ചെയ്യാത്ത കുറ്റത്തിന് കുറവാളിയായി ജയിൽ വാസം

പാക് പൗരന്റെ പണം തട്ടിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് മലയാളി, സൈബർ തട്ടിപ്പിൽ പെട്ട് ചെയ്യാത്ത കുറ്റത്തിന് കുറവാളിയായി ജയിൽ വാസം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


റിയാദ് : സൗദി അറേബ്യയില്‍ പാകിസ്ഥാന്‍ പൗരന്‍റെ പണം തട്ടിയ കേസില്‍ പ്രവാസി മലയാളി ജയിലില്‍. പാകിസ്ഥാന്‍ പൗരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് റിയാദിലുള്ള മലയാളി പിടിയിലായത്.

അതേസമയം മലയാളി അറിയാതെയാണ് മലയാളിയുടെ അക്കൗണ്ടിലേക്ക് പണം എത്തിയത് എന്നാണ് ഇയാളുടെ വാദം. താൻ നാട്ടിൽ ആയിരുന്ന സമയത്ത് ഒടിപി നമ്പർ ചോദിച്ചു കൊണ്ട് തനിക്ക് ഒരു ഫോൺകോൾ വന്നെന്നും ഇതിനുശേഷമാണ് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ആയതെന്നും താൻ നിരപരാധി ആണെന്നും ഇയാൾ കോടതിയിൽ വാദിച്ചു.

ഇയാളുടെ പേരിൽ മറ്റൊരാളാണ് ബാങ്കിൽ അക്കൗണ്ട് ഉണ്ടാക്കി ഇതുവഴി പാകിസ്ഥാന്‍ പൗരന്റെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ടതായി മനസ്സിലാക്കിയ പാക് പൗരന്‍, തൈമ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് നിരപരാധിയായ മലയാളിയുടെ നേര്‍ക്ക് നീണ്ടത്.

രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യാനെന്ന പേരില്‍ ഐഎംഒ വഴി ബാങ്കുദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ പാക് പൗരനെ വിളിക്കുകയും തുടര്‍ന്ന് ഇയാള്‍ തന്റെ മൊബൈലില്‍ എത്തിയ ഒടിപി പറഞ്ഞുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് പാക് പൗരന്‍റെ പേരില്‍ നാഷനൽ കോമേഴ്സ്യൽ ബാങ്കിൽ (എൻ.സി.ബി) അക്കൗണ്ടിലുണ്ടായിരുന്ന 998 റിയാല്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. ഇതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം പാകിസ്ഥാനിക്ക് മനസ്സിലായത്. പണം നഷ്ടപ്പെട്ടെന്ന് മനസ്സിലായതോടെ വടക്കൻ സൗദിയിലെ തബൂക്കില്‍ ജോലി ചെയ്യുന്ന പാകിസ്ഥാനി തൈമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റിയാദ് ബത്ഹയിലെ ഒരു ഇന്ത്യക്കാരന്റെ പേരിലുള്ള അല്‍ഇന്‍മാ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം മാറ്റിയതെന്ന് സെന്‍ട്രല്‍ ബാങ്കില്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഈ അക്കൗണ്ടിന്റെ ഉടമ മലയാളിയായിരുന്നു. ഇദ്ദേഹത്തെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. എന്നാല്‍ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് മലയാളി പറഞ്ഞു. തനിക്ക് അല്‍റാജ്ഹി ബാങ്കില്‍ മാത്രമേ അക്കൗണ്ട് ഉള്ളൂവെന്നും അല്‍ഇന്‍മായില്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷനിലേക്ക് മാറ്റി. മലയാളിയെ ജയിലിലാക്കുകയും ചെയ്തു. കേസ് കോടതി പരിഗണിച്ചപ്പോള്‍, ഇദ്ദേഹം തന്റെ പേരില്‍ അല്‍ഇന്‍മാ അക്കൗണ്ട് ഇല്ലെന്നും പാകിസ്ഥാനിയെ വിളിക്കുകയോ പണം ട്രാന്‍സ്ഫറാക്കുകയോ ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും ജഡ്ജിയോട് പറഞ്ഞു. താന്‍ മൂന്നുമാസം നാട്ടിലായിരുന്നെന്നും ആ സമയത്ത് തന്‍റെ വിവരങ്ങള്‍ ഉപയോഗിച്ച് ആരെങ്കിലും അക്കൗണ്ട് തുറന്നതാകാമെന്നും ഒടിപി ചോദിച്ച് ഒരാള്‍ വിളിച്ചിരുന്നുവെന്നും മലയാളി വ്യക്തമാക്കി. ഇദ്ദേഹം കുറ്റം നിഷേധിക്കുകയും ചെയ്തു.

Krishnendhu
Next Story
Share it