Begin typing your search...

ഭാഗിക സൂര്യ ഗ്രഹണം,കുവൈത്തിൽ ഇന്ന് സ്കൂൾ അവധി

ഭാഗിക സൂര്യ ഗ്രഹണം,കുവൈത്തിൽ ഇന്ന് സ്കൂൾ അവധി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


കുവൈത്ത് സിറ്റി : ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്നത് കണക്കിലെടുത്ത് കുവൈത്തിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി . സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഇന്നലെ പ്രഖ്യാപിച്ചിരുന്നു . ഇന്ന് ഉച്ചയ്ക്ക് പ്രാദേശിക സമയം 01:20 ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


അവധിക്ക് ശേഷം സ്‌കൂളുകള്‍ ബുധനാഴ്ച തുറന്ന് പ്രവര്‍ത്തിക്കും. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെടുത്തതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഗ്രഹണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് നേരിട്ട് സൂര്യരശ്മികള്‍ ഏല്‍ക്കരുതെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കും അനുയോജ്യമായ പഠന അന്തരീക്ഷത്തിനുമായി വേണ്ട എല്ലാ നടപടികളും സ്വീകരിക്കുന്നത് മന്ത്രാലയം ഉറപ്പാക്കാറുണ്ട്.



അതേസമയം യുഎഇയില്‍ 2.45 നായിരിക്കും ഗ്രഹണം ആരംഭിക്കുക.3.42ന് പൂർണതോതിൽ ദൃശ്യമാകാൻ സാധിക്കും.ഭാഗിക സൂര്യഗ്രഹണത്തിന്റെ ഭാഗമായി ദുബൈയിലെ പള്ളികളില്‍ പ്രത്യേക നമസ്‍കാരം നടക്കും. വൈകുന്നേരം അസര്‍ നമസ്‍കാരത്തിന് ശേഷമായിരിക്കും ഗ്രഹണ നമസ്കാരം നടക്കുകയെന്ന് ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. സ്വലാത്തുല്‍ കുസൂഫ് എന്നാണ് ഗ്രഹണ നമസ്‍കാരം അറിയപ്പെടുന്നത് .

Krishnendhu
Next Story
Share it