Begin typing your search...

വ്യാവസായിക വളർച്ചക്ക് വഴിവെട്ടിക്കൊണ്ട് ജുബൈൽ റെയിൽവേ പദ്ധതിക്ക് തുടക്കമായി

വ്യാവസായിക വളർച്ചക്ക് വഴിവെട്ടിക്കൊണ്ട് ജുബൈൽ റെയിൽവേ പദ്ധതിക്ക് തുടക്കമായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റിയാദ് : സൗദി അറേബ്യയിലെ വടക്ക്, കിഴക്കൻ റെയിൽപാതകളെ ജുബൈൽ വ്യവസായ നഗരം വഴി ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേ പദ്ധതിക്ക് തുടക്കമായി. കിഴക്കൻ പ്രവിശ്യാ ഗവർണർ അമീർ സഊദ് ബിൻ നായിഫ് ഉദ്ഘാടനം ചെയ്തു. ഇരു പാതകളെയും തമ്മിൽ 124 കിലോമീറ്റർ നീളത്തിൽ ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖല ജുബൈൽ വ്യവസായ നഗരത്തിനുള്ളിലൂടെ സ്ഥാപിക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്.

ജുബൈൽ നഗരത്തിനുള്ളിലൂടെ കടന്നുപോകുന്ന റെയിൽവേ ശൃംഖല വ്യാവസായിക സൗകര്യങ്ങൾക്ക് ഏറെ ഗുണം ചെയ്യും. ജുബൈലിലെ സദാറ കമ്പനി മുതൽ കിങ് ഫഹദ് ഇൻഡസ്ട്രിയൽ പോർട്ട്, ജുബൈൽ കൊമേഴ്‌സ്യൽ പോർട്ട് എന്നിവിടങ്ങൾ വരെ വ്യാപിച്ച് കിടക്കുന്നതാവും ഈ ശൃംഖല. കിങ് ഫഹദ് തുറമുഖത്ത് നിന്ന് പ്രതിവർഷം 60 ലക്ഷം ടണ്ണിലധികം ദ്രാവക, ഖര പദാർഥങ്ങൾ ഈ പാത വഴി കയറ്റി അയക്കാനാവും. പാതകളിൽ അടുത്ത വർഷം തുടക്കത്തിൽ ട്രെയിനുകൾ ഓടിത്തുടങ്ങും.

Krishnendhu
Next Story
Share it