Begin typing your search...

സൗദിയിൽ സ്‌കൂൾ ബസിൽ നഴ്സറി വിദ്യാർത്ഥി മരിച്ചത് ശ്വാസതടസ്സം മൂലം

സൗദിയിൽ സ്‌കൂൾ ബസിൽ നഴ്സറി വിദ്യാർത്ഥി മരിച്ചത് ശ്വാസതടസ്സം മൂലം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


സൗദി : സൗദി അറേബ്യയിലെ ഖത്തീഫ് ഗവർണറേറ്റിൽ സ്‌കൂൾ ബസിൽ അഞ്ച് വയസ്സുള്ള നഴ്സറി വിദ്യാർത്ഥി മരിച്ചത് ഉയർന്ന താപനില മൂലമുണ്ടായ ശ്വാസതടസ്സമെന്ന് സൗദി ഗസറ്റ് റിപ്പോർട്ട്. ഞായറാഴ്ച ഖത്തീഫിലെ താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്ന സാഹചര്യത്തിൽ ബസ്സിനകത്ത് കുടുങ്ങിപ്പോയ കുഞ്ഞിന് ശ്വാസതടസ്സമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്കൂൾ ബസിൽ നിന്ന് എല്ലാ വിദ്യാർത്ഥികളും ഇറങ്ങിയോ എന്നുറപ്പുവരുത്തുന്നതിൽ ഡ്രൈവറുടെ അശ്രദ്ധമൂലമാണ് ദാരുണമായ മരണം സംഭവിച്ചത്. അന്വേഷണങ്ങൾ നടക്കുകയാണെന്നും സ്കൂൾ സന്ദർശിച്ച് ശരിയായ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു വർക്കിംഗ് ഗ്രൂപ്പിനെ രൂപീകരിച്ചിട്ടുണ്ടെന്നും അൽ അറബിയ ന്യൂസ് വക്താവിനെ ഉദ്ധരിച്ച് പറഞ്ഞു.കുട്ടിയുടെ കുടുംബത്തെ അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.

Krishnendhu
Next Story
Share it