Begin typing your search...
സൗദിയിൽ ട്രെയിലറുകൾ കൂട്ടിയിടിച്ചു; ഡ്രൈവർ വെന്തു മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ ശനിയാഴ്ച അല്‍ബാഹ കിംഗ് ഫഹദ് ചുരംറോഡിൽ ട്രെയിലറുകൾ കൂട്ടിയിടിച്ച് കത്തി ഡ്രൈവർ വെന്തുമരിച്ചു. തെക്കൻ പ്രവിശ്യയിൽ ട്രെയിലറുകള്‍ കൂട്ടിയിടിച്ച് കത്തിയ അപകടത്തിൽ ഒരു ട്രെയിലറിന്റെ ഡ്രൈവർ വെന്തുമരിക്കുകയായിരുന്നു .രണ്ടാമത്തെ ട്രെയിലറുടെ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇടിയുടെ ആഘാതത്തില്‍ ഇരു ട്രെയിലറുകളിലും തീ പടര്‍ന്നുപിടിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകളാണ് തീയണച്ചത്. കിംഗ് ഫഹദ് ചുരംറോഡില്‍ അല്‍മഖ്‌വാ ദിശയില്‍ ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് അപകടം. പരിക്കേറ്റയാളെ അല്‍മഖ്‌വാ ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story