Begin typing your search...
സൗദിയിൽ വാഹനാപകടം ; രണ്ട് മലയാളികൾ മരിച്ചു
മദീന : ഇന്ന് പുലർച്ചെ ഹുറൈമലയിൽ നിന്നും മദീനയിലേക്ക് പുറപ്പെട്ട മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാൽ(44), മഞ്ചേരി വള്ളി സ്വദേശി വെള്ളക്കാട്ട് ഹുസൈൻ(23) എന്നിവരാണ് മരിച്ചത്.
ഇന്നു പുലർച്ചെ ബറൈദാക്കടുത്ത് അൽറാസിലെ നബ്ഹാനിയായിലാണ് അപകടമുണ്ടായത്. ഹുറൈ മലയിൽജോലിചെയ്യുന്ന ഇവർ കുടുംബസമേതം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു. കുടുംബത്തിലെ മറ്റുള്ളവർക്ക് പ്രാഥമിക ചികിത്സ നൽകി.
Next Story