Begin typing your search...

സൗദി ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങി ദുബായ് ; വമ്പിച്ച ഓഫറുകൾ ഒരുക്കി കച്ചവടക്കാരും ഹോട്ടലുകളും

സൗദി ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങി ദുബായ് ; വമ്പിച്ച ഓഫറുകൾ ഒരുക്കി കച്ചവടക്കാരും ഹോട്ടലുകളും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സെപ്റ്റംബർ 23 മുതൽ 26 വരെ ദുബൈ നഗരമിനി ഉത്സവ പ്രതീതിയിലായിരിക്കും.സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി കച്ചേരികളും വിനോദങ്ങളും, ഷോപ്പിംഗുകളും,റീട്ടെയിൽ പ്രമോഷനുകളും, ഹോട്ടൽ ഡീലുകളും ഉൾപ്പെടെ വിപുലമായ ആഘോഷ പരിപാടികളോട് കൂടിയായിരിക്കും നഗരം ദേശിയ ദിനം ആഘോഷിക്കുക.ബുർജ് അൽ അറബ്, ഐൻ ദുബായ്, ദുബായ് ഫ്രെയിം എന്നിവ ഉൾപ്പെടെ ദുബൈയിലെ ഏറ്റവും പ്രശസ്തമായ ചരിത്ര പ്രധാനമായ സ്ഥലങ്ങൾ സെപ്റ്റംബർ 23 ന് വൈകുന്നേരം 7 മണിക്ക് സൗദി അറേബ്യയുടെ പതാകയുടെ നിറങ്ങളിൽ പ്രകാശിക്കും. രാത്രി 9 മണിക്ക് ബീച്ചിൽ നടത്തുന്ന വെടിക്കെട്ട് ദുബൈയ് നഗരത്തിന്റെ ആകാശങ്ങളെ വർണ്ണ ശബളമാക്കും.

സെപ്തംബർ 23 ന് വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെ സിറ്റി സെന്റർ മിർദിഫ്, സിറ്റി വാക്ക്, നഖീൽ മാൾ, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, ബ്ലൂവാട്ടേഴ്സ് എന്നിവിടങ്ങളിൽ ആകർഷകമായ വിലകളിൽ കണ്ണഞ്ചിപ്പിക്കുന്ന ഷോപ്പിംഗ് നടത്താനും അതേസമയം അൽ ഹർബിയ ബാൻഡ്, അൽ അയ്യാല ബാൻഡിന്റെ പരമ്പരാഗത നൃത്തവുമനു കാണികളെ കാത്തിരിക്കുന്നത്. ബ്ലൂ വാട്ടേഴ്സ് ഔട്ട്‌ലെറ്റ് വില്ലേജ് സംഘടിപ്പിക്കുന്ന ലൈവ് സംഗീത പരിപാടികളും സന്ദർശകർക്ക് ആകർഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കും. ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ നടത്തുന്ന ഇമാജിൻ ഫൗണ്ടൻ ഷോയുടെ ഭാഗമായി അറബിക് സംഗീത ലോകത്തെ പ്രകമ്പനം കൊള്ളിക്കാറുള്ള അസ്സല നസ്രി, ഫൗദ് അബ്ദുൽവാഹദ്, അസീൽ ഹമീം ആവേശകരമായ സംഗീത മാമമാങ്കം സെപ്റ്റംബർ 24 ന് കൊക്കകോള അരീനയിൽ നടക്കും.

ആഘോഷങ്ങളുടെ ഭാഗമായി, ഹോട്ടലുകൾ വമ്പൻ ഓഫറുകളാണ് മുൻപോട്ട് വെയ്ക്കുന്നത്. ഒരാഴ്ചത്തെ ഹോട്ടൽ താമസത്തിൽ രണ്ടു ദിവസത്തെ താമസം ഫ്രീ ആയി നൽകിക്കൊണ്ടാണ് ഹോട്ടലുകൾ ആളുകളെ ആകർഷിക്കാനൊരുങ്ങുന്നത്. ദുബായിലെ മാളുകളിലുടനീളമുള്ള മുൻനിര റീട്ടെയിൽ ബ്രാൻഡുകളിൽ ഫാഷൻ വസ്ത്രങ്ങൾ, ആക്സസറികൾ, പാദരക്ഷകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, സൌന്ദര്യം, സുഗന്ധദ്രവ്യങ്ങൾ, ഒപ്റ്റിക്സ്, ഗൃഹ, ഔട്ട്ഡോർ ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ് എന്നിവയിൽ 25 മുതൽ 75 ശതമാനം വരെ കിഴിവ് ഉണ്ടായിരിക്കും. സെപ്‌റ്റംബർ 30 വരെ അറേബ്യൻ ഊദിൽ നിന്നും തിരഞ്ഞെടുത്ത ഇനങ്ങൾക്ക് 40 ശതമാനം കിഴിവ് ലഭിക്കും, അതേസമയം സെപ്റ്റംബർ 20 മുതൽ 25 വരെ ജാക്കിസ് ഇലക്‌ട്രോണിക്‌സിൽ നിന്നുള്ള എല്ലാ പർച്ചേസിനും 1,000 ദിർഹം വരെ സൗജന്യ സമ്മാന വൗച്ചറുകൾ ലഭിക്കും പ്രത്യേക റീട്ടെയിൽ ഡീലുകൾക്കായി ഷോപ്പർമാർക്ക് സിറ്റി വാക്കിലേക്ക് പോകാം. ലാ മെറിലെ എക്സ്ക്ലൂസീവ് ഓഫറുകൾ ഭക്ഷണപ്രിയർക്ക് നല്ല അവസരമായിരിക്കും.

Krishnendhu
Next Story
Share it