Begin typing your search...

വാർത്തകൾ ഇതുവരെ

വാർത്തകൾ ഇതുവരെ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


വിഴിഞ്ഞത്ത് സമരം കടുപ്പിച്ച് മത്സയ തൊഴിലാളികള്‍. തിരുവനന്തപുരത്ത് എട്ടിടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിക്കു്ന്നു. 11മണിയോടെ സെക്രട്ടറേയേറ്റിലേക്ക് മാര്‍ച്ച്. സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന്് പിന്മാറാതെ പിന്നോട്ടില്ലെന്ന് സമരക്കാര്‍.

ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചാണ് സമരം. അതിരൂപതക്ക് കീഴിലെ ആറ് ഫെറോനകളുടെ നേതൃത്വത്തിലാണ് സമരം. ആറ്റിങ്ങല്‍. ചാക്ക, തിരുവല്ലം-വിഴിഞ്ഞം, സ്റ്റേഷന്‍കടവ്, പൂവാര്‍, ഉച്ചക്കട എന്നിവടങ്ങളിലടക്കം സമരം പുരോഗമിക്കുന്നു. വള്ളങ്ങളും വലകളും ഉള്‍പ്പെടെയാണ് മത്സ്യത്തൊഴിലാളികള്‍ സമരത്തിനെത്തിയിരിക്കുന്നത്. പ്രധാനപ്പെട്ട ഏഴ് ആവശ്യങ്ങളാണ് മത്സ്യത്തൊഴിലാളികള്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചിരിക്കുന്നത്. ഇതില്‍ ഒരെണ്ണം പോലും പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് സമരക്കാര്‍ ആരോപിക്കുന്നു. സമരം കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

..................

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് ആരംഭിച്ചു. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗയും, ശശി തരൂരും തമ്മിലാണ് മത്സരം. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്.എഐസിസിയിലും, പി സി സി കളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയില്‍ ഒരു ബൂത്തുമാണ് സജ്ജീകരിച്ചിരിക്കുന്നത്. 9308 വോട്ടര്‍മാരാണുള്ളത്.രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ബാലറ്റ് പേപ്പറ്റില്‍ ആദ്യം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പേരും, രണ്ടാമത് തരൂരിന്റെ പേരുമാണ് ഉള്ളത്. ഖാര്‍ഗെ കര്‍ണ്ണാടകത്തിലും, തരൂര്‍ കേരളത്തിലും വോട്ട് ചെയ്യും. ബാലറ്റ് പെട്ടികള്‍ ദില്ലിയിലെത്തിക്കും. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

...............................

തെരഞ്ഞെടുപ്പ് ദിവസവും മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കുവേണ്ടി പ്രചാരണം നടത്തി മുതിര്‍ന്ന നേതാക്കള്‍. ശശി തരൂരിന് ആയിരത്തോളം വോട്ട് ലഭിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നേതാക്കള്‍ അവസാന ദിനവും പ്രചാരണം നടത്തുന്നത്. ഒരു തവണ കൂടി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുചോദിക്കാനാണ് മുതിര്‍ന്ന നേതാക്കളുടെ പദ്ധതി. ശശി തരൂരിന് ലഭിക്കുന്ന വോട്ടുകള്‍ ഏതുവിധേനെയും തടയുക എന്നതാണ് നേതാക്കളുടെ ലക്ഷ്യം.

......................

ഏതേസമയം ശശി തരൂരിന് പരസ്യ പിന്‍തുണയുമായി എം കെ രാഘവന്‍ എംപി. തരൂരിന്റെ കഴിവുകള്‍ കുറച്ച് കാണരുതെന്നും അദ്ദേഹം പറഞ്ഞു. പിന്തുണയക്ക്് തരൂര്‍ പ്രത്യേക നന്ദിയും സ്‌ന്തോഷവും അറിയിച്ച്

..................

അധ്യക്ഷ സ്ഥാനത്തേക്ക് ആര് ജയിച്ചാലും കോണ്‍ഗ്രസിന്റെ രക്ഷാധികാരി നഹ്‌റു കുടുംബമാണെന്നും അവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശം ആവശ്യമാണെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയന്‍ ഖാര്‍ഗെ.പ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും നഹ്‌റു കുടുംബത്തില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

......................

ഇലന്തൂര്‍ നരബലി കേസില്‍ , അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് ഇന്നും തുടരും. മുഖ്യപ്രതി ഷാഫിയെ കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലപാതകത്തിന് ശേഷം ഇയാള്‍ റോസിലിന്റെയും പത്മയുടെയും സ്വര്‍ണ്ണാഭരങ്ങള്‍ പണയം വെച്ച സ്ഥാപനമാണിത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി ഭഗവല്‍ സിംഗ് ഇലന്തൂരിലെ കടയില്‍ നിന്ന് വാങ്ങി എന്നാണ് മൊഴി. ഈ കടയിലും ഇന്ന് ഇയാളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. പ്രതികളുടെ ചോദ്യം ചെയ്യലും ഇന്ന് തുടരും. തനിച്ചും, ഒരുമിച്ച് ഇരുത്തിയും ഇന്ന് ചോദ്യം ചെയ്യും. കൊല ചെയ്യപ്പെട്ട റോസ്ലിയോട് കാണിച്ച ക്രീരതകളെ സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

........................

ബലാത്സംഗ കേസില്‍ പ്രതിയായി കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഒളിവില്‍ കഴിയുന്ന പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളില്‍ എവിടെ എന്ന് വിവരമില്ല. വരുന്ന വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് വരുന്നതിനാല്‍ അത് വരെ മാറി നില്‍ക്കാനാണ് എംഎല്‍എയുടെ തീരുമാനമെന്നാണ് വിവരം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് അനുകൂലമല്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള നിയമോപദേശവും എംഎല്‍എ തേടുന്നുണ്ട്

...........................................

എംഎല്‍എക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് കെപിസിസി. ആരോപണ വിധേയനായ എല്‍ദോസ് കുന്നിപ്പിള്ളില്‍ എംഎല്‍എ ഒക്ടോബര്‍ 20-നകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ കത്ത് നല്‍കി. അതേസമയം വിശദീകരണം എല്‍ദോസ് കുന്നിപ്പിള്ളില്‍ എംഎല്‍എ സമയബന്ധിതമായി നല്‍കുമെന്ന് ലഭിക്കുന്ന വിവരം.

................................

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കും.10 ജില്ലകളില്‍ യെല്ലോ അലോട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

...................

മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെ, ബിജെപിക്കും കേന്ദ്ര ഏജന്‍സികള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കെട്ടിച്ചമച്ച കേസില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തന്നെ അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം ബിജെപി നടത്തുന്നതായി സിസോദിയ ആരോപിച്ചു. ഗുജറാത്തിലെ തിരഞ്ഞെടുപ്പില്‍ എഎപിക്കായി താന്‍ പ്രചാരണം നടത്തുന്നത് തടയുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും സിസോദിയ ആരോപിച്ചു.

.................

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കരിക്കണമെന്നാവശ്യപ്പെട്ടുള്ള നിരാഹാര സമരം തുടരുമെന്ന് ദയാബായി. ശാരീരിക സ്ഥിതി മോശമായതിനെ തുടര്‍ന്ന് ദയാബായിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ നടന്ന മന്ത്രിതല ചര്‍ച്ചയിലെ തീരുമാനങ്ങള്‍ രേഖാമൂലം ലഭിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ദയാബായി വ്യക്തമാക്കുന്നു.

..................

കാവനാട് കുടുംബ വഴക്കിനിടെ ഗൃഹനാഥന്‍ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കാവനാട് സ്വദേശി ജോസഫിന്റെ മരണമാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയത്. ഇയാളുടെ മരുമക്കളായ കാവനാട് സ്വദേശികളായ പ്രവീണ്‍, ആന്റണി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

.....................

ടി-20 ലോകകപ്പിനു മുന്നോടി ആയുള്ള ഇന്ത്യയുടെ ആദ്യ സന്നാഹമത്സരം ബ്രിസ്ബണിലെ ഗാബയില്‍ പുോരഗമിക്കുന്നു. ഓസ്‌ട്രേലിയയാണ് എതിരാളികള്‍. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാററ്ിംഗിനയച്ചു.

Krishnendhu
Next Story
Share it