സ്പീഡ് ന്യൂസ്
1.ഗ്യാന്‍വാപി മസ്ജിദ് കേസില്‍ കാര്‍ബണ്‍ ഡേറ്റിംഗിനുള്ള അപേക്ഷ തള്ളി വാരണാസി ജില്ലാ കോടതി. ശിവലിംഗത്തിന് സമാനമായ വസ്തുവിന്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ശാസ്ത്രീയ പരിശോധന വേണണെന്ന ആവശ്യമാണ് കോടതി തള്ളിയത്.
2. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അമ്മ ഓടിച്ച കാര്‍ ഇടിച്ച് മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം, കോഴിക്കോട് കൊടുവള്ളി നെല്ലാംകണ്ടയില്‍ ഈങ്ങാപ്പുഴ പടിഞ്ഞാറെ മലയില്‍ നസീറിന്റെയും 3.ലുബ്ന ഫെബിന്നിന്റെയും മകള്‍ മറിയം നസീര്‍ ആണ് മരിച്ചത്.
3. അമേരിക്കയിലെ വാഷിംഗ്ടണ്‍ വിമാനത്താവളത്തില്‍ എത്തിയ പാകിസ്ഥാന്‍ ധനമന്ത്രി ഇഷാഖ് ദാറിനെതിരെ കള്ളനെന്ന് വിളിച്ച് കൈയ്യേറ്റംചെയ്യാന്‍ ശ്രമം. അന്താരാഷ്ട്ര നാണയനിധി, ലോക ബാങ്ക് യോഗങ്ങളില്‍ പങ്കെടുക്കാനാണ് പാക് ധനമന്ത്രി അമേരിക്കയില്‍ എത്തിയത്.
4.സംസ്ഥാനത്തെ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. വിജയ് സാഖറെയും ക്രൈംബ്രാഞ്ച് ഐ.ജി. അശോക് യാദവും കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്. സാഖറെക്ക് എന്‍ഐഎ ഐജിയായും അശോക് യാദവിന് ബിഎഎസ്എഫ്് ഐജിയായും ആണ് കേന്ദ്ര നിയമനം.
5.ദക്ഷിണകൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തിന് മുകളില്‍ കൂടി യുദ്ധവിമാനങ്ങള്‍ പറത്തി ഉത്തരകൊറിയയുടെ പ്രകോപനം. എഫ് 35 യുദ്ധവിമാനങ്ങളയച്ച് ഉത്തരകൊറിയയ്ക്ക് ദക്ഷിണകൊറിയയുടെ മറുപടി.
6.നാല്‍പ്പത്താറ് യൂറോപ്യന്‍ പാര്‍ലമെന്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ റഷ്യയെ ഭീകര രാജ്യമായി പ്രഖ്യാപിക്കണമെന്ന് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. പാര്‍ലമെന്ററി അസംബ്ലി ഓഫ് ദ കൗണ്‍സില്‍ ഓഫ് യൂറോപ്പില്‍ നടന്ന വോട്ടെടുപ്പില്‍ ടര്‍ക്കിഷ് പ്രതിനിധി മാത്രമാണ് വിട്ടുനിന്നത്.
7. യുഎഇയുടെ ചാന്ദ്ര ദൗത്യം റാഷിദ് റോവറിന്റെ അവസാന പരിശോധനയും വിജയകരമായി പൂര്‍ത്തിയാക്കി. നവംബര്‍ രണ്ടാം വാരം ഫ്‌ലോറിഡയിലെ കേപ് കനാവറല്‍ സ്പേസ് ഫോഴ്സ് സ്റ്റേഷനിലെ സ്പേസ് ലോഞ്ച് കോംപ്ലക്സ് 40ല്‍ നിന്നാണ് വിക്ഷേപണം.
8.മന്ത്രിമാരായിപ്പോയി എന്നുവെച്ച് കുടുംബാംഗങ്ങള്‍ക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പാടില്ല എന്നുള്ള നിലപാടൊന്നും സ്വീകരിക്കാന്‍ പാടില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശസന്ദര്‍ശനത്തില്‍ കുടുംബാംഗങ്ങളെ കൊണ്ടുപോയത് സംബന്ധിച്ച വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
9. രാജ്യത്ത് പണപ്പെരുപ്പം വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന ഉയര്‍ന്ന ജി എസ് ടി യാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. റെഡി ടു ഈറ്റ് പറാത്തയ്ക്ക്18 ശതമാനം ജി എസ് ടി ഏര്‍പ്പെടുത്തിയ നടപടി ബ്രിട്ടീഷ്‌കാര് പോലും ചെയ്യാത്തതാണെന്ന് കെജ്രിവാള്‍ പരിഹസിച്ചു.
10. തുടര്‍ച്ചയായ തകര്‍ച്ചയ്്ക്ക് ശേഷം കര കയറി ഓഹരിവിപണി. തകര്‍ന്നിരുന്ന ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇന്ന് നേരിയ നേട്ടം