Begin typing your search...

എക്സ്പോ 2023 ദോഹ: സുസ്ഥിരതയിൽ ഊന്നിയുള്ള കാർഷിക പൈതൃകത്തിന്റെ നേർക്കാഴ്ച്ചയുമായി യു എ ഇ പവലിയൻ

എക്സ്പോ 2023 ദോഹ: സുസ്ഥിരതയിൽ ഊന്നിയുള്ള കാർഷിക പൈതൃകത്തിന്റെ നേർക്കാഴ്ച്ചയുമായി യു എ ഇ പവലിയൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തങ്ങളുടെ രാജ്യത്തിന്റെ സുസ്ഥിരതയിൽ ഊന്നിയുള്ള കാർഷിക പൈതൃകത്തിന്റെ നേർക്കാഴ്ച്ച ഒരുക്കികൊണ്ടാണ് എക്‌സ്‌പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്‌സിബിഷൻ വേദിയിലെ യു എ ഇ പവലിയൻ ഒരുക്കിയിരിക്കുന്നത്. 'പൈതൃകത്തിന്റെ പരിപാലനം' എന്ന ആശയം പ്രതിഫലിപ്പിക്കുന്നതാണ് ഈ പവലിയൻ. യു എ ഇയുടെ കാർഷിക പാരമ്പര്യം, കാർഷിക മേഖലയുടെ ഉന്നമനത്തിനായി പ്രവർത്തിച്ച മുന്നോടികൾ, ഭക്ഷ്യസുരക്ഷ, സുസ്ഥിരത എന്നിവയിലേക്ക് അവർ തെളിച്ച വഴികൾ എന്നിവ ഈ പവലിയനിലെത്തുന്ന സന്ദർശകർക്ക് ദർശിക്കാവുന്നതാണ്. യു എ ഇയുടെ കാർഷിക പൈതൃകം, അതിന്റെ ചരിത്രം, ഭൂതം, ഭാവി എന്നിവ സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന ഈ പവലിയന്റെ മേൽനോട്ടം യു എ ഇ വിദേശകാര്യ മന്ത്രാലയം, സലാമ ബിൻത് ഹംദാൻ അൽ നഹ്യാൻ ഫൌണ്ടേഷൻ, നാഷണൽ പ്രോജക്ട്‌സ് ഓഫീസ് എന്നിവർക്കാണ്.

ഏർലി ഡ്രീമേഴ്സ്, ഔർ ഫൗണ്ടിങ്ങ് ഫാദർ ആൻഡ് ഹിസ് ഫെലോ റൂളേഴ്സ് ഓഫ് ദി നേഷൻ, ഔർ ലാൻഡ്, ഔർ കോർ, ഡ്രീമേഴ്സ് ഹു ഡൂ, ഔർ ലെഗസി എന്നിങ്ങനെ ആറ് വ്യത്യസ്ത അനുഭവങ്ങളാണ് ഈ പാവലിയനിലെത്തുന്ന സന്ദർശകരെ കാത്തിരിക്കുന്നത്. എല്ലാവർക്കുമായി സുസ്ഥിരമായ ഒരു ഭാവി നിർമ്മിക്കുന്നതിനായി യു എ ഇ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ ഈ അനുഭവങ്ങളിലൂടെ സന്ദർശകർക്ക് മനസ്സിലാക്കാവുന്നതാണ്.

ഗാഫ് മരത്തിൽ നിന്നും, അതിന്റെ സങ്കീർണ്ണമായ വേരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ പവലിയൻ നിർമ്മിച്ചിരിക്കുന്നത്. കുഴച്ചെടുത്ത മണ്ണ് കൊണ്ട് നിർമ്മിച്ച ചുവരുകൾ, ഈന്തപ്പനയോല മെടഞ്ഞെടുത്ത മേൽക്കൂര എന്നിവ ഈ പവലിയന്റെ പ്രത്യേകതകളാണ്. യു എ ഇയുടെ വിവിധ മേഖലകളിൽ കണ്ട് വരുന്ന സസ്യജാലങ്ങളെ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള ഒരു പൂന്തോട്ടവും ഈ പവലിയനിൽ ഒരുക്കിയിട്ടുണ്ട്. ഈ പൂന്തോട്ടത്തിൽ 65 സ്പീഷീസുകളിൽ നിന്നുള്ള ആറായിരത്തിലധികം ചെടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. യു എ ഇ ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവിറോണ്മെന്റ് വകുപ്പ് മന്ത്രി മരിയം അൽ മിഹെയ്രിയാണ് ഈ പവലിയൻ ഉദ്ഘാടനം ചെയ്തത്. 2023 ഒക്ടോബർ 2-ന് നടന്ന എക്‌സ്‌പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്‌സിബിഷൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഈ പവലിയൻ സന്ദർശിച്ചിരുന്നു.

WEB DESK
Next Story
Share it