Begin typing your search...

ഖത്തറിന്റെ ആകാശ കരുത്തായി ടൈഫൂൺ ഫൈറ്റർ വിമാനങ്ങളുടെ ആദ്യബാച്ചെത്തി

ഖത്തറിന്റെ ആകാശ കരുത്തായി ടൈഫൂൺ ഫൈറ്റർ വിമാനങ്ങളുടെ ആദ്യബാച്ചെത്തി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആകാശത്ത് കരുത്ത് പകരാൻ ടൈഫൂൺ ഫൈറ്റർ വിമാനങ്ങളുടെ ആദ്യ ബാച്ച് ഖത്തറിലെത്തി. അത്യാധുനിക നിരീക്ഷണ റഡാർ സംവിധാനങ്ങളുള്ള പോർ വിമാനമാണ് ടൈഫൂൺ. അമീരി വ്യോമ സേനയുടെ എഫ് 15, റാഫേൽ വിമാനങ്ങളുടെ ശ്രേണിയിലേക്കാണ് ടൈഫൂൺ എത്തുന്നത്.

2017 ലാണ് 24 ടൈഫൂൺ യൂറോ ഫൈറ്ററുകൾക്ക് ഖത്തർ ബ്രിട്ടണുമായി കരാറിലെത്തുന്നത്. 600 കോടി പൗണ്ടായിരുന്നു കരാർ തുക. ഇതിൽ ആദ്യ ബാച്ചാണ് എത്തിയത്. രാജ്യത്തിന്റെ സുരക്ഷയിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് ഈ വിമാനങ്ങൾ.

പ്രതിരോധ മേഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഖത്തർ ടൈഫൂൺ യൂറോ ഫൈറ്ററുകൾ സ്വന്തമാക്കിയത്. ബ്രിട്ടൺ, ജർമനി, സ്‌പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങൾ സംയുക്തമായാണ് യൂറോ ഫൈറ്റർ നിർമിക്കുന്നത്.

Elizabeth
Next Story
Share it