Begin typing your search...

ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര ,സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തും

ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര ,സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇ​ന്ത്യ​യും ഖ​ത്ത​റും ത​മ്മി​ലു​ള്ള വ്യാ​പാ​ര, സാ​മ്പ​ത്തി​ക ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ രൂ​പ​വ​ത്ക​രി​ച്ച സം​യു​ക്ത വ​ർ​ക്കി​ങ് ഗ്രൂ​പ്പി​ന്റെ ആ​ദ്യ​യോ​ഗം ഖ​ത്ത​റി​ലെ ദോ​ഹ​യി​ൽ ന​ട​ന്നു. വ്യ​വ​സാ​യം, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ്, ആ​രോ​ഗ്യ സം​ര​ക്ഷ​ണം, കൃ​ഷി, ഭ​ക്ഷ്യ​സു​ര​ക്ഷ തു​ട​ങ്ങി​യ സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലെ വ്യാ​പാ​ര-​സാ​മ്പ​ത്തി​ക ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ളി​ൽ മ​റ്റേ രാ​ജ്യ​ത്തെ സ്വ​കാ​ര്യ മേ​ഖ​ല​ക്ക് മി​ക​ച്ച അ​വ​സ​രം ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി.

ആ​റു​മാ​സം കൂ​ടു​മ്പോ​ൾ വ​ർ​ക്കി​ങ് ക​മ്മി​റ്റി യോ​ഗം ചേ​രും. ഇ​ന്ത്യ ഖ​ത്ത​റി​ന്റെ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും വ​ലി​യ വ്യാ​പാ​ര പ​ങ്കാ​ളി​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം 13.5 ബി​ല്യ​ൻ ഡോ​ള​റാ​ണ്. 20,000ത്തി​ല​ധി​കം ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ ഖ​ത്ത​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. നി​ര​വ​ധി സം​യു​ക്ത സം​രം​ഭ​ങ്ങ​ളു​മു​ണ്ട്. ത​ട​സ്സ​ങ്ങ​ൾ നീ​ക്കി വ്യാ​പാ​രം സു​ഗ​മ​മാ​ക്കു​ക, ക​സ്റ്റം​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കു​ക, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, ലോ​ജി​സ്റ്റി​ക്സ് സേ​വ​ന​ങ്ങ​ൾ, ട്രാ​ൻ​സി​റ്റ് സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ക, പ്ര​ശ്ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ൾ​ക്കാ​യാ​ണ് സം​യു​ക്ത വ​ർ​ക്കി​ങ് ഗ്രൂ​പ് രൂ​പ​വ​ത്ക​രി​ച്ച​ത്.

ഖ​ത്ത​ർ ജ​ന​സം​ഖ്യ​യി​ൽ 26 ശ​ത​മാ​നം ഇ​ന്ത്യ​ക്കാ​രാ​ണ്. എ​ട്ടു​ല​ക്ഷ​ത്തി​ല​ധി​ക​മാ​ണ് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ. ക​ഴി​ഞ്ഞ മാ​സം കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ്ശ​ങ്ക​ർ ഖ​ത്ത​ർ സ​ന്ദ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

WEB DESK
Next Story
Share it