Begin typing your search...

ഖത്തറിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം വർധിക്കുന്നു; ഫെബ്രുവരിയിൽ യാത്രക്കാർ സജീവമായതായി സിവിൽ ഏവിയേഷൻ

ഖത്തറിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം വർധിക്കുന്നു; ഫെബ്രുവരിയിൽ യാത്രക്കാർ സജീവമായതായി സിവിൽ ഏവിയേഷൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ളി​ന് സാ​ക്ഷ്യം​വ​ഹി​ച്ച ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ ഖ​ത്ത​റി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ളു​ടെ​യും യാ​ത്രി​ക​രു​ടെ​യും എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ഖ​ത്ത​ർ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി.

2023 ഫെ​ബ്രു​വ​രി മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് വി​മാ​ന സ​ഞ്ചാ​ര​ത്തി​ൽ 30.1 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് ‌രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​തോ​റി​റ്റി അ​റി​യി​ച്ചു. ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 22,736 ആ​ണ്. മു​ൻ​വ​ർ​ഷം ഇ​ത് 17,479 ആ​യി​രു​ന്നു. മു​ൻ​വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 34.9 ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന​യു​ണ്ടാ​യ​ത്.

എ​യ​ർ കാ​ർ​ഗോ, മെ​യി​ൽ വി​ഭാ​ഗ​ത്തി​ലും വ​ർ​ധ​ന​യു​ള്ള​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. 2024 ഫെ​ബ്രു​വ​രി​യി​ൽ 1,98,639 ട​ൺ കാ​ർ​ഗോ, മെ​യി​ൽ ആ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ കൈ​കാ​ര്യം ചെ​യ്ത​ത്.

2023 ജ​നു​വ​രി​യെ അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​മാ​ന​നീ​ക്ക​ത്തി​ലും 23.8 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ജ​നു​വ​രി മാ​സ​വും റെ​ക്കോ​ഡ് രേ​ഖ​പ്പെ​ടു​ത്തി. 2023 ജ​നു​വ​രി മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് 27 ശ​ത​മാ​നം അ​ധി​ക​യാ​ത്ര​ക്കാ​രാ​ണ് ഈ ​വ​ർ​ഷം ഹ​മ​ദി​ലൂ​ടെ യാ​ത്ര ചെ​യ്ത​ത്.

WEB DESK
Next Story
Share it