Begin typing your search...
മരുഭൂമിയിൽ അലഞ്ഞ് നടന്നിരുന്ന ഒട്ടകങ്ങളെ പിടികൂടി പ്രത്യേക തൊഴുത്തിലേക്ക് മാറ്റി
മേച്ചിൽ നിയമലംഘനങ്ങൾ കുറക്കുകയെന്ന ലക്ഷ്യം മുൻനിർത്തി മരുഭൂമിയിൽ വഴി തെറ്റി അലയുന്ന ഒട്ടകങ്ങളെ പിടികൂടി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പ്രത്യേക തൊഴുത്തുകളിലേക്ക് മാറ്റി.
രാജ്യത്തെ സസ്യജാലങ്ങളെ നശിപ്പിക്കുന്ന മൃഗങ്ങളെ അഴിച്ച് വിടരുതെന്നും സസ്യപരിസ്ഥിതിയും അതിന്റെ ഘടകങ്ങളും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം ഒട്ടക ഉടമകളോട് ആവശ്യപ്പെട്ടു.
മാർച്ച് മൂന്നിനാണ് അമിതമായി മേയുന്നതും അലഞ്ഞുതിരിയുന്നതുമായ ഒട്ടകങ്ങളെ പിടികൂടുന്നതിനുള്ള വിപുല പരിശോധന കാമ്പയിന് പരിസ്ഥിതി മന്ത്രാലയം തുടക്കം കുറിച്ചത്.
Next Story