അഫ്ഗാൻ ജനതയെ പിൻതുണയ്ക്കും ; നിലപാട് ആവർത്തിച്ച് ഖത്തർ
അഫ്ഗാന്റെ വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര കക്ഷികളുമായി ചേർന്നുള്ള പ്രവർത്തനം തുടരുമെന്ന് ഖത്തർ. ജനീവയിലെ ഖത്തർ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി ജൗഹറ ബിൻത് അബ്ദുൽ അസീസ് അൽ സുവൈദിയാണ് അഫ്ഗാൻ വിഷയത്തിലെ നിലപാട് വ്യക്തമാക്കിയത്.
ദശാബ്ദങ്ങളായി സംഘർഷങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ, യുദ്ധങ്ങൾ, പ്രകൃതിദുരന്തങ്ങൾ, ഭീകരവാദം തുടങ്ങിയ ദുഷ്കരമായ സാഹചര്യങ്ങളുമായി അഫ്ഗാൻ ജനത പൊറുതിമുട്ടിയിരിക്കുകയാണെന്നും അൽ സുദൈവി കൂട്ടിച്ചേർത്തു. ദുഷ്കരമായ സാഹചര്യങ്ങളെ മറികടക്കുന്നതിനും അഫ്ഗാൻ ജനതക്ക് മാനുഷിക സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൂടുതൽ ശ്രമങ്ങൾ അനിവാര്യമാണെന്നും അവർ പറഞ്ഞു. അഫ്ഗാൻ അഭയാർഥികൾക്കുള്ള സൊല്യൂഷൻസ് സ്ട്രാറ്റജി ഫോർ സപ്പോർട്ട് പ്ലാറ്റ്ഫോമിന്റെ (എസ്.എസ്.എ.ആർ) കോർ ഗ്രൂപ്പിന്റെ അധ്യക്ഷത വഹിക്കുന്നത് ഖത്തറാണ്.